Breaking News

അടുത്തിടെ നിയമനം, പിന്നാലെ രാജി ; ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞു

ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുറാണ് രാജിവെച്ചത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും പോരടിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ രാജി

ന്യൂഡല്‍ഹി : ട്വിറ്റര്‍ ഇന്ത്യ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ ധര്‍മേന്ദ്ര ചാതൂര്‍ രാജിവെച്ചു. പുതിയ ഐ ടി നിയമപ്രകാരമായിരുന്നു നിയമനം. പുതിയ ഐ ടി നിയമങ്ങ ളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും പോരിടുന്ന ഘട്ടത്തിലാണ് രാജി. ഇന്ത്യയിലെ ഇടക്കാ ല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുറാണ് രാജിവെച്ചത്.

ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരമായിരുന്നു ചതുറിന്റെ നിയമനം. പിന്നാലെയാണ് രാജി യും. അതേസമയം ഇതുസംബന്ധിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തങ്ങ ള്‍ ഉദ്ദേശിക്കുന്നുവെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ധര്‍മേന്ദ്ര ചതുറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവന്‍സ് ഓഫീ സറായി നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ യുഎസിലെ മേല്‍വിലാസമാണ് ട്വിറ്റര്‍ നല്‍കിയിരുന്നത്.

മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐ ടി നിയമപ്രകാരം ഉപഭോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരി ഹ രിക്കുന്നതിന് സംവിധാനം വേണമെന്ന് സാമൂഹിക മാ ധ്യമ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നുണ്ട്. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്ത റയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോ ഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

രാജ്യത്തിന്റെ പുതിയ ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.