Breaking News

അഞ്ചല്‍ ദൃശ്യം മോഡല്‍ കൊലപാതകം ; ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, അമ്മയും സഹോദരനും അറസ്റ്റില്‍

പ്രദേശത്ത് നിന്ന് രണ്ട്വര്‍ഷത്തിന് ശേഷം കൊല്ലം ഭാരതീപുരത്ത് കൊല്ലപ്പെട്ട ഷാജി പീറ്ററി(കരടി ഷാജി-35)ന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുവാവിനെ കൊന്നു വീടിനു സമീപം കുഴിച്ചിട്ട സംഭവത്തില്‍ അമ്മയും സഹോദരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കൊല്ലം: അഞ്ചല്‍ ഏരൂരിനടുത്ത് ദൃശ്യം സിനിമ മോഡല്‍ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ പ്രദേശത്ത് നിന്ന് രണ്ട്വര്‍ഷത്തിന് ശേഷം കൊല്ലം ഭാരതീപുരത്ത് കൊല്ലപ്പെട്ട ഷാജി പീറ്ററി(കരടി ഷാജി-35)ന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുവാവിനെ കൊന്നു വീടിനു സമീപം കുഴിച്ചിട്ട സംഭവത്തില്‍ അമ്മയും സഹോദരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

പ്രതികളായ സജിനെയും അമ്മയെയും രാവിലെ പത്ത് മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ നിരവധിപേര്‍ സ്ഥലത്ത് തടിച്ചുകൂടി.

ഷാജിയും സഹോദരനായ സജിനും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ സജിന്‍ ഷാജിയെ തല യ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പില്‍ കിണറി നോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാ രോടെ ല്ലാം  പറഞ്ഞിരുന്നത്.

പിടിക്കപ്പെട്ടവരുടെ ബന്ധുവിന്റെ മൊഴിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക  ത്തിന്റെ ചുരുളഴിയുന്നത്. ഇതേതുടര്‍ന്നാണ് അന്വേ ഷണ സംഘം ഷാജിയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് തെരച്ചില്‍ നടത്തിയത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പൊലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്.

ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയെയും അമ്മയയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതില്‍ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്ര മായി രുന്നു മര്‍ദ്ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിന്‍ പൊലീസിന് മൊഴി, മരിച്ച ഷാജി വീട്ടില്‍ സ്ഥി രം പ്രശ്നമുണ്ടാക്കാ റുണ്ടായി രുന്നെന്നും സജിന്‍ പൊലീസിനോട് പറഞ്ഞു.

2018 ഓഗസ്റ്റ് 25 തിരുവോണ നാളില്‍ ഉച്ചയ്ക്കാണു കൊലപാതകം നടന്നതെന്നാണു പൊലീസിനു ലഭി ച്ച വിവരം. നിരവധി മോഷണക്കേസുക ളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു. ഇടയ്ക്കുമാത്രമാണ് വീട്ടില്‍ എ ത്തിയി രു ന്നത്. കൊലപാതക ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ഷാജി, സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമ ര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.