Kerala

അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഇരിങ്ങാലക്കുടയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു(43)വിനെയാണ് ഇരിങ്ങാലക്കുട അഡീ.ജില്ലാ സെഷന്‍സ് ജഡ്ജ് കെഎസ് രാജീവ് ശിക്ഷിച്ചത്.

തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു(43)വിനെയാണ് ഇരിങ്ങാലക്കുട അഡീ.ജില്ലാ സെഷന്‍സ് ജഡ്ജ് കെഎസ് രാജീവ് ശി ക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 4 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കാനും ഉത്തരവായി. ഭാര്യാപി താവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2018 ഏപ്രില്‍ 29ന് പിതാവിന്റെ കണ്‍മുന്നില്‍ വച്ച് കോടശ്ശേരി കണ്ണോളി വീട്ടില്‍ ജീതു(32) വിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ജീതുവും ബിരാജുവും തമ്മില്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇരുവ  രും യോജിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പിന്നീ ട് ജീതു 2018 ഏപ്രില്‍ 29ന് കുണ്ടുകടവില്‍ കുടുംബശ്രീ മീറ്റിങിന് എത്തിച്ചേരുന്നുണ്ടെന്ന വിവരം അറി ഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി കുപ്പികളിലാക്കി ജീതു കുടും ബശ്രീ മീറ്റീങിന് വരുന്ന വീടിനു സമീപമുള്ള പറമ്പില്‍ ഒളിച്ചിരിന്നു.

മീറ്റിങ് കഴിഞ്ഞ് ഉച്ചക്ക് രണ്ടരയോടു കൂടി റോഡിലേക്ക് ഇറങ്ങിയ ജീതുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴി ക്കുയും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ കൈയില്‍ കരുതിയിരുന്ന സിഗരറ്റ് ലൈറ്റര്‍ കൊണ്ട് തീ കൊളുത്തുകയുമായിരുന്നു. രക്ഷപ്പെടുത്താന്‍ വന്ന ആളുകളെ പ്രതി ഭീഷണിപ്പെടു ത്തി ഓടിക്കുകയും ചെയ്തു. ജീതുവിനൊപ്പം വന്ന അച്ഛന്‍ ജനാര്‍ദ്ദനനും മറ്റും ചേര്‍ന്ന് ജീതുവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും പിന്നീട് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോള ജ് ഹോസ്പി റ്റലിലും എത്തിച്ചു.

ജീതുവിന്റെ മരണമൊഴിയും ദൃക്‌സാക്ഷിയായ പിതാവ് ജനാര്‍ദ്ദനന്റെയും, കുടുംബശ്രീ മീറ്റിംഗിനു വന്ന പഞ്ചായത്ത് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും മൊഴികള്‍ കേസില്‍ നിര്‍ണ്ണായക തെളിവുകളായി പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

ബോംബെയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ശേഷം ജാമ്യം ലഭിക്കുന്നതിനായി പ്രതി സു പ്രീംകോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നല്‍കാതെ വിചാരണ നടത്തുകയായിരുന്നു. പുതുക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍ സുജിത്കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് ഇന്‍ സ്‌പെക്ടര്‍ എസ്പി സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 65 രേഖകള്‍ തെളിവില്‍ മാര്‍ക്ക് ചെ യ്യുകയും 11 തൊണ്ടി മുതലുകള്‍ ഹാജരാക്കുകയും ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.