കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്‌നിപഥി നെതിരെ രാജ്യവ്യാ പകമായി പ്രതിഷേധം ശക്തമായതോടെ പുതിയ വാഗ്ദാനങ്ങ ളുമാ യി കേന്ദ്രം. അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സംവരണം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്‌നിപഥി നെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പുതിയ വാഗ്ദാനങ്ങളുമായി കേന്ദ്രം. അ ഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സംവരണം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഇവര്‍ക്ക് കേന്ദ്ര സേനയില്‍ പത്ത് ശതമാനം സംവരണത്തോടൊപ്പം അസം റൈഫിള്‍സിലും 10 ശത മാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു. ഇതോടൊപ്പം ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസിന്റെ ഇളവും ലഭിക്കും.
അതേസമയം ശക്തമായ പ്രതിഷേധം രാജ്യത്ത് ഉടനീളം പടര്‍ന്നുകൊണ്ടിരിക്കെ പദ്ധതിയുമായി മുന്നോ ട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധം മന്ത്രാലയം നിര്‍ദേശം നല്‍കി.
സംസ്ഥാനത്തും അഗ്‌നിപഥിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് തമിഴ്നാട്ടിലും പദ്ധ തിക്കെ തിരെ പ്രതിഷേധം നടന്നിരുന്നു. ബീഹാര്‍, ജമ്മു കശ്മീര്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്ര തിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കി യെന്നാണ് റി പ്പോര്‍ട്ട്.
തെലങ്കാനയിലെ സെക്കന്തരാബാദില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നട ത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ലാത്തിചാര്‍ജില്‍ 15 പേര്‍ ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.