സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു
ന്യൂഡല്‍ഹി : സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേ ധം തണുപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു. വിവിധ സംസ്ഥാ നങ്ങ ളില്‍ തുടര്‍ച്ചയായ നാലാം ദിനവും ആയിരങ്ങള്‍ തെരുവിലിറങ്ങി. നൂറുകണക്കിന് യുവജനങ്ങളെ കസ്റ്റ ഡിയിലെടുത്തു.
ആയിരക്കണക്കിനു പേര്‍ക്കെതിരെ കര്‍ശനവകുപ്പുകള്‍ ചുമത്തി കേസെടുത്തു. സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം ചീഫ്സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. 213 മെയില്‍/ എക്സ്പ്രസ് ട്രെയിനും 159 ലോക്കല്‍ ട്രെയിനും ഉള്‍പ്പെടെ 372 ട്രെയിന്‍ റദ്ദാക്കി. ബന്ദില്‍ ബിഹാര്‍ പൂര്‍ണമായും സ്തംഭിച്ചു. അവിടെ മാത്രം റെയില്‍വേക്ക് 200 കോടിയിലേറെ രൂപയുടെ നാശനഷ്ടം.
അഗ്‌നിപഥ് നിയമനത്തിന് പൊതുവിജ്ഞാപനം
വ്യോമസേന പ്രസിദ്ധപ്പെടുത്തി
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, വിവാദമായ അഗ്‌നിപഥ് നിയമനത്തിനുള്ള പൊതു വിജ്ഞാപനം വ്യോമസേന പ്രസിദ്ധപ്പെടുത്തി. നാ ലു വര്‍ഷത്തെ സേവന വേതന വ്യവസ്ഥ കള്‍ വ്യക്തമാക്കുന്നതാണു വിജ്ഞാപനം. ജൂണ്‍ 24 മുതല്‍ സെലക്ഷന്‍ നടപടികള്‍ തുടങ്ങും. 23 വയസാണ് ഉയര്‍ന്ന പ്രായപരിധി.
സേവന കാലത്ത് കരാര്‍ സൈനികര്‍ക്കു ജോലിയില്‍ നിന്നു സ്വമേധയാ വിരമിക്കാനോ മാറി നില്‍ ക്കാനോ കഴിയില്ല. എന്നാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പ്രത്യേക കേ സുകള്‍ പരിഗണിക്കും. സേ വന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയാണു വേതനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 33, 000. 36,5000, 40,000 രൂപ നിരക്കിലാണു വേത നം.
ഈ തുകയുടെ 70 ശതമാനം മാത്രമാണ് കൈയില്‍ കിട്ടുക. ബാക്ക തുക വിവിധ തരത്തില്‍ സര്‍ക്കാ ര്‍ പിടിച്ചു വയ്ക്കും. സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ 10.04 ലക്ഷം രൂപ ഒറ്റത്തവണ പ്രതിഫലമാ യി ലഭിക്കും. പത്തു ശതമാനം ആളുകലെ സേനയില്‍ നിലനിര്‍ത്തും. ബാക്കിയുള്ളവര്‍ക്ക് എക്‌സ്പീ രിയന്‍സ് രേഖകള്‍ നല്‍കി പറഞ്ഞയയ്ക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.