അഗ്നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസ മ്മേളനത്തിലാണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത്
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാ ണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത്.
കരസേനാ റിക്രൂട്ട്മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കും.പരിശീലനം രണ്ട് ഘട്ടമായി നടക്കും. ആദ്യ ഘട്ട പരിശീലനം ഡിസംബര്‍ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കും. കരസേന യില്‍ റിക്രൂട്ട്മെന്റ് ആഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറില്‍ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസം ബര്‍ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.
അഗ്നിപഥ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കും. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നട ക്കുമെന്ന് എയര്‍ഫോഴ്സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്നി ങ് ഡിസംബര്‍ 30ന് തുട ങ്ങുമെന്നും അഗ്നിവീറായി വനിതകള്‍ക്ക് അവസരം നല്‍കുമെന്നും പറഞ്ഞു. നാവികസേനയും അഗ്നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരി ക്കും. നാവികസേനയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബര്‍ 21ന് ആദ്യ ബാച്ച് പരിശീലനം തുടങ്ങും- അധികൃതര്‍ അറിയിച്ചു.
അതേസമയം, ഏതെങ്കിലും കേസില്‍ പ്രതിയായവര്‍ക്ക് അഗ്‌നിപഥില്‍ ഇടമുണ്ടാകില്ലെന്നും എഫ് ഐആറില്‍ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറല്‍ അനില്‍ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അഗ്നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതര്‍ വാര്‍ത്താ സമ്മേ ളനത്തില്‍ വ്യക്തമാക്കി.
സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗ മായി 33 വര്‍ഷമായി പദ്ധതി ചര്‍ച്ചയിലുണ്ടെന്നും സൈനിക കാര്യ വകു പ്പ് അഡീ.സെക്രട്ടറി ലഫ്.ജ നറല്‍ അനില്‍ പുരി പറഞ്ഞു. ജൂണ്‍ 14ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം സേനയിലെത്തു ന്ന അഗ്നിവീരര്‍ക്ക് കാന്റീന്‍ ഇളവുകള്‍ ലഭി ക്കുമെന്നും ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിര ക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
17,600 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവര്‍ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനില്‍ പുരി ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളി ല്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വര്‍ധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.