Breaking News

‘അക്രമം തടയാന്‍ ശ്രമിച്ച തന്നെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി’ ; ദീപുവിന്റെ കൊലയ്ക്ക് പിന്നില്‍ പി വി ശ്രീനിജനെന്ന് നിഷ ആലിയാര്‍

കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ല പ്പെട്ട സംഭവത്തില്‍ സ്ഥലം എംഎഎല്‍ പി വി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവു മായി ട്വന്റി 20. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ സ്ഥലത്തുണ്ടായിരുന്നെ ന്നും എംഎല്‍എയുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും പഞ്ചായത്തംഗം നിഷ ആലിയാര്‍

കൊച്ചി : കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ലപ്പെട്ട സംഭ വത്തില്‍ സ്ഥലം എംഎഎല്‍ പി വി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവുമായി ട്വന്റി 20. ദീപുവിനു മര്‍ ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ സ്ഥലത്തുണ്ടായിരുന്നെന്നും എംഎല്‍എയുടെ അറിവോടെയാണ് ആ ക്രമണം നടന്നതെന്നും പഞ്ചായത്തംഗം നിഷ ആലിയാര്‍ ആരോപിച്ചു. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോ ള്‍ ശ്രീനിജിന്‍ എംഎല്‍എ തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്‍ സുകുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന തായി പഞ്ചായത്തംഗം പറഞ്ഞു.

എംഎല്‍എയുടെ ജനവിരുദ്ധനടപടികളില്‍ പ്രതിഷേധിച്ചാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ വീടുകളില്‍ വിള ക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടില്‍ വിളക്കണച്ചു പ്രതിഷേധിക്കുമ്പോള്‍ തൊട്ടടുത്ത പുരയിടത്തില്‍ മറഞ്ഞിരുന്ന അക്രമികള്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാ ല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ ആണ് മരണം. അക്രമം തടയാന്‍ ശ്രമിച്ച തന്നെ സിപി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു.

എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ല. സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ പട്ടി യെ പോലെ തല്ലിച്ചതച്ചു. അവന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ലിവര്‍ സി റോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഇതിന് ആശൂപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ട്വന്റി 20 ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ദീപുവിന്റെ മരണത്തി ല്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം വേണെന്നും ട്വന്റി 20 ആവശ്യപ്പെട്ടു.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം പൊലീസിനെയും ഉദ്യോഗസ്ഥ രെയും ഉപയോഗിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുന്നതില്‍ പ്രതിഷേധിച്ചാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായാണ് കിഴക്കമ്പലത്ത് വിളക്കണക്കല്‍ സ മരം സംഘടിപ്പിച്ചത്. ഇതി നിടെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് ട്വന്റി 20യുടെ ആരോപണം. വീടിന് മുന്നില്‍ വച്ചായിരുന്നു ദീപുവിന് മര്‍ദനമേറ്റത്.

അക്രമത്തില്‍ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നങ്കി ലും അന്നു തന്നെ വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാര്‍ഡ് മെമ്പറേയും സിപിഎം പ്രവര്‍ത്തകര്‍ ഭീഷ ണിപ്പെടുത്തിയിരുന്നതായും ട്വന്റി 20 പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുള്‍റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നീ സിപിഎം പ്രവര്‍ത്തക രാണ് അറസ്റ്റിലായത്.

ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം : ശ്രീനിജന്‍

ദീപുവിന്റെ മരണത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങ ള്‍ തെറ്റാണെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. ദീപുവിന്റെ മര ണം വേദനാജനകമാണ്.വസ്തുതകള്‍ പുറത്തു വരട്ടെ. ഈ സമയ ത്ത് ട്വന്റി 20 രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എം എല്‍എ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ സത്യം മനസിലാ വും. ട്വന്റി 20 ആരോപിച്ചത് പോലെ മര്‍ദനമേറ്റാണ് മരിച്ചതെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ എ ന്നും ആദ്ദേഹം പറഞ്ഞു. ശനിയാഴ്ച സംഭവം നടന്ന് തിങ്കളാഴ്ച വരെ ഒരു പരാതിയും കിട്ടിയിരുന്നില്ല. ഇത്ത രത്തില്‍ ഒരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.