മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്.
ഒരു വർഷത്തിനിടെ അദാനി കുടുംബത്തിന്റെ ആസ്തിയിൽ 95% വളർച്ചയുണ്ടായി. അംബാനി കുടുംബത്തിന്റെ ആസ്തി വളർച്ച 25%. എച്ച്സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി വൈറസ് എസ്.പൂനാവാലയും കുടുംബവുമാണ് 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തുള്ളത്. സൺ ഫാർമ മേധാവി ദിലീപ് സാങ്വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർലയും കുടുംബവും (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയും കുടുംബവും (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പർമാർട്ട് സാരഥി രാധാകിഷൻ ധമാനിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിര് ബജാജും കുടുംബവും (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാർ.
ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാൻ ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയെന്ന പ്രത്യേകതയുണ്ട്. അൻപത്തിയെട്ടുകാരനായ ‘കിങ് ഖാന്റെ’ ആസ്തി 7,300 കോടി രൂപയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധന ഖാന് നേട്ടമായി.
പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കുറിയും ഇടം പിടിച്ചു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്ന എം.എ. യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്- എട്ടാംസ്ഥാനത്ത്. 55,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.