English हिंदी

Blog

images (2)

ഹോം ക്വാറന്റൈനിൽ കഴിയേണ്ടവർ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാൽ  കർശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള  നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പഞ്ചായത്ത്,മുൻസിപ്പൽ,കോർപ്പറേഷൻ എന്നിവിടങ്ങളിൽ വാർഡ് തലത്തിൽ ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിർബന്ധമായും ജാഗ്രതാ സ്റ്റിക്കർ പതിപ്പിക്കണം. സ്റ്റിക്കർ നശിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. റിവേഴ്‌സ് ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റർ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, ഡി.സി.പി കറുപ്പുസാമി, ഡെപ്യൂട്ടി കളക്ടർമാർ, ഡി.എം.ഒ. പി.പി.പ്രീത, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഇതര വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Also read:  സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി