സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷിതമായി നീക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നടപടി സ്വീകരിക്കും.
യു. എ. ഇയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. അവിടെ നിന്ന് വിമാനത്തിൽ പുറത്തേക്ക് പോകുന്ന മുഴുവൻ പേരേയും യു. എ. ഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എൻ. 95 മാസ്‌ക്കും ഫേസ് ഷീൽഡ്, കൈയുറ എന്നിവയും ധരിച്ചിരിക്കണം. സാനിറ്റൈസറും കൈയിൽ കരുതണം. ഖത്തറിൽ നിന്ന് വരുന്നവർ അവിടത്തെ എഹ്ത്രാസ് എന്ന മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഇവിടെ എത്തിയ ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരെല്ലാം പരിശോധന നടത്താൻ പരമാവധി ശ്രമിക്കണം. പരിശോധന നടത്തിയവർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകമായിരിക്കണം ടെസ്റ്റ് നടത്തുന്നത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന സ്‌ക്രീനിംഗിൽ രോഗലക്ഷണം കാണുന്നവരെ കൂടുതൽ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകും. പരിശോധനകൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രോഗലക്ഷണം ഇല്ലാത്തവരും വിമാനത്താവളങ്ങളിൽ ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. ഇതിൽ പോസിറ്റീവ് ആകുന്നവർ ആർ. ടി. പി. സി. ആർ, ജീൻ എക്‌സ്പ്രസ്, ട്രൂനാറ്റ് പരിശോധനകൾക്ക് വിധേയരാകണം.

പരിശോധനാഫലം എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. വന്ദേഭാരത്, സ്വകാര്യ, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കെല്ലാം പുതിയ നിബന്ധനകൾ ബാധകമാണ്.
ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും.