വെബ് ഡെസ്ക്ക് .26/05/2020
അഞ്ചൽ :മനുഷ്യ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ സൂരജ് മെനഞ്ഞുണ്ടാക്കിയ നുണക്കഥകൾ
ഒന്നൊന്നായി തിരിഞ്ഞുകൊത്താൻ കാരണമായത് സ്വന്തം ഫോണും പാമ്പിനെ കൈമാറിയ സുരേഷിന്റെ മൊഴിയും .
ചോദ്യം ചെയ്യലിനിടെ പലതവണ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ സൂരജ് ശ്രമിച്ചു .എന്നാൽ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് നിർണ്ണായക തെളിവുകൾ ലഭിച്ചത് .പരമാവധി സ്വത്തുക്കൾ ഉത്തരയുടെ വീട്ടിൽ നിന്ന് കൈക്കലാക്കിയ
സൂരജിന് പിന്നീട് ഉത്ര യെ ഒഴിവാക്കണമെന്നായി .
വിവാഹമോചനക്കേസുമൊക്കയായാൽ കൈവന്ന സ്വത്തുക്കൾ തിരികെ നൽകേണ്ടി വരുമെന്ന് ഇയാൾ ഭയന്നു .സംശയത്തിന് ഇടനൽകാതെ ഒഴിവാക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് പാമ്പിനെക്കൊണ്ട് കൊതിച്ചു കൊല്ലുക എന്നത് .
ഇതിനായാണ് കല്ലുവാതിൽക്കലിലെ സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ സുരേഷിനെ സമീപിക്കുന്നത് .സുരേഷിനെ ഇയാൾ പലതവണ ഫോൺ ചെയ്തിരുന്നു .ഇവർ തമ്മിൽ പലതവണ ഫോൺ സംഭാഷണം നടത്തിയതായി കണ്ടെത്തി .
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഇയാൾ മൂന്നുതവണയാണ് ഉത്ര യെ അപായപ്പെടുത്താൻ ശ്രമം നടത്തിയത് .ആദ്യം പാമ്പിനെ വീടിനകത്തു കൊണ്ടുവന്നിട്ടു .പാമ്പിനെ ഉത്ര കണ്ടതോടെ സൂരജ് അതിനെ പിടിച്ചു ചാക്കിലാക്കി .ഫെബ്രുവരി 29 ന്
സുരേഷിൽ നിന്ന് 500 രൂപക്ക് അണലിയെ വാങ്ങി .മാർച്ച് രണ്ടിന് ഇതിനെകൊണ്ട് ഉത്ര യെ കൊത്തിച്ചു .വേദനിച്ചപ്പോൾ
ഗുളിക നൽകി .രാത്രി ബോധ രഹിതയായപ്പോൾ ആശുപത്രയിലെത്തിച്ചു .പക്ഷെ ,മൂന്നാഴ്ചത്തെ ചികിൽത്സക്കിടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചെത്തി .തുടർന്നാണ് മൂർക്കൻ പാമ്പിനെ സുരേഷിൽ നിന്നും വാങ്ങിയതും കൊലപാതകം നടത്തിയതും .
ഉത്ര യുടെ കൊലപാതകത്തിൽ കേരളം വനിതാകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട് .