English हिंदी

Blog

kerala start up mission

Web Desk

കേരള സ്റ്റാര്‍ട്ടപ് മിഷനും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ബിഗ് ഡെമോ ഡേ എന്ന പേരില്‍ ജൂണ്‍ 25 മുതല്‍ 30 വരെ 5 ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുത്തന്‍ നവീനാവിഷ്ക്കാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Also read:  സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിക്കുന്നു

ചെറുതും വലുതുമായ എല്ലാത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള അവസരം ബിഗ് ഡെമോ ഡേയിലൂടെ ലക്ഷ്യമിടുന്നുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ www.startupmission.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 15 നു മുമ്പായി തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് വിവരങ്ങളടക്കം രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റ് ജൂണ്‍ 20 ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. നിലവിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. വന്‍കിട കമ്പിനികളുടെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരവും മേളയിലൂടെ ലഭിക്കും.