നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്ന മനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍
കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ല ഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാ ര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേ ഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറാ യി വിജയന്‍ നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖ ലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറ ഞ്ഞു.
ചടങ്ങില്‍ കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് മന്ത്രി പി.രാജീവ് പുറത്തിറക്കി. മന്ത്രി എം.ബി. രാജേഷ് അ ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ട ര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ എം. അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.
കെ സ്മാര്‍ട്ട് ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് നിര്‍വഹിച്ചു. എറണാകുളം ജില്ല പ്രൊഡക്ട് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടനം ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 109 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ് സൈറ്റുകളുടെ ലോഞ്ചിംഗ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ് നിര്‍വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റിയും (കെ എം ഡി സി) തമ്മിലുള്ള ധാരണാപത്രം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷ ന്‍ ഡയറക്ടര്‍ ആന്റ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു കെ എം ഡി സി ജോയിന്റ് ഡയറക്ടര്‍ പ്രീതി ഗെഹ് ലോട്ടി ന് കൈമാറി. കര്‍ണാടകയിലും കെ – സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേര ള മിഷനുമായാണ് ധാരണയിലെത്തിയിരിക്കുന്നത്.
വികേന്ദ്രീകൃത ആസൂത്രണവും ഇ-ഗവേണന്‍സും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. ഇ- ഗവേണന്‍സിലെ വകു പ്പുതല ഉദ്യമങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ശര്‍മ്മിള മേരി ജോസഫ് പ്രഭാഷണം നടത്തി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി സ്മാര്‍ട്ട് മിഷ ന്‍ ലിമിറ്റഡ് സി ഇ ഒ ഷാജി വി.നായര്‍,കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്,ജി.സി. ഡി. എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി തുടങ്ങിയവര്‍ പങ്കെടുത്തു.