മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 413 പോയിന്റ് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,956.69 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. 34,811.29 പോയിന്റ് വരെ ഇന്ന് ഉയര്‍ന്ന സെന്‍സെക്‌സ് അതിനു ശേഷം 850 പോയിന്റോളം ഇടിയുകയായിരുന്നു.
നിഫ്‌റ്റി 120 പോയിന്റ് നഷ്‌ടത്തോടെ 10,146ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 10,291.15 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 10,000ന് മുകളില്‍ നിഫ്‌റ്റി തുടരുന്നിടത്തോളം വിപണി മുന്നേറ്റ പ്രവണത നിലനിര്‍ത്താനാണ് സാധ്യത.
ലാഭമെടുപ്പാണ് ഇടിവിലേക്ക് നയിച്ചത്. നിഫ്‌റ്റി ബാങ്ക് സൂചിക ലാഭമെടുപ്പിനെ തുടര്‍ന്ന് 2.18 ശതമാനം ഇടിഞ്ഞു. ഐസിഐസിഐ ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
അതേ സമയം ഫാര്‍മ ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു. ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ലുപിന്‍ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഐസിഐസിഐ ബാങ്ക്, വിപ്രോ. ബിപിസിഎല്‍, ടാറ്റാ മോട്ടോഴ്‌സ്, ഗെയില്‍ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ ഓഹരികള്‍. ഫാര്‍മ ഒഴികെ എല്ലാ മേഖലകളും ഇന്ന് നഷ്‌ടത്തിലായിരുന്നു. ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി ഇന്‍ഫ്രാടെല്‍, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ് ഏറ്റവുമേറെ ലാഭം രേഖപ്പെടുത്തിയത്.