മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 290 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34370.58പോയിന്റിലായിരുന്നു സെന്‍സെക്‌സ്. വ്യാപാരത്തിനിടെ 34,350.17 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 25 പോയിന്റ് നേട്ടത്തോടെ 10,116ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,140.40 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ശ്രീ സിമന്റ്‌സ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് പത്ത് ശതമാനം നേട്ടം രേഖപ്പെടുത്തി. ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ശ്രീ സിമന്റ്‌സ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ രണ്ട് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
സൂചിക നേട്ടത്തിലായിരുന്നെങ്കിലും നിഫ്‌റ്റിയിലെ 22 ഓഹരികളും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി ബാങ്ക് സൂചിക 1.81 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. ആര്‍ബിഎല്‍ ബാങ്ക് 20 ശതമാനം നേട്ടം രേഖപ്പെടുത്തി.
യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗ തീരുമാനങ്ങള്‍ ഓഹരി വിപണിക്ക് നിര്‍ണായകമാകും.