Web Desk
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച മലയാള സിനിമ സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും. ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളം സിനിമയാണ് സൂഫിയും സുജാതയും.ജൂലൈ മൂന്നിന് ആമസോൺ പ്രൈം വീഡിയോയുടെ ആഗോള പ്രീമിയറിലൂടെ 200 ലേറെ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാം. സംഗീത സാന്ദ്രമായ പ്രണയ ചിത്രത്തിൽ ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് നായികാനായകന്മാർ.
നരണിപ്പുഴ ഷാനവാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ഛായഗ്രഹണം അനു മൂത്തേടത്ത് നിർവഹിച്ചു. ഹരിനാരായണന്‍റെ വരികൾക്ക് ഈണം നൽകിയത് എം ജയചന്ദ്രനാണ്. ആലാപനം സുദീപ് പലനാട്. എഡിറ്റിംഗ് ദീപു ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രേളർ ഷിബു ജി സുശീലൻ, മേക്അപ് വസ്ത്രാലങ്കാരം റോണക്‌സ് സേവിയർ, സമീറ സനീഷ്.