സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കണം : വെള്ളിയാഴ്ച കൊച്ചിയിൽ യോഗം

കൊച്ചി: കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിരിച്ചുവരവിനും സൂപ്പർ താരങ്ങളും സംവിധായകർ ഉൾപ്പെടെ സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധി മൂലം 400 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമാ വ്യവസായത്തിന് സംഭവിച്ചത്.
ലോക്ക് ഡൗൺ മൂലം നിലച്ച സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ട്. ഇൻഡോർ ഷൂട്ടിംഗ് നടത്താനാണ് ആദ്യഘട്ടത്തിൽ അനുമതി. 50 പേരിൽ അധികമാകരുത് യൂണിറ്റ് അംഗങ്ങൾ. മേക്കപ്പ് ഇടുന്നതുൾപ്പെടെ ഓരോന്നിനും പ്രത്യേക നിബന്ധനകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതും തീരുമാനിച്ച ശേഷം ഷൂട്ടിംഗ് ആരംഭിച്ചാൽ മതിയെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷൻ ഭാരവാഹികളുടെ നിലപാട്.
പ്രതിഫലം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. സൂപ്പർ താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഛായാഗ്രഹകരും എഡിറ്റർമാരും പ്രതിഫലം തൽക്കാലത്തേക്കെങ്കിലും കുറയ്ക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഇതിൽ താരങ്ങളാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. കോടികൾ വാങ്ങുന്ന അഭിനേതാക്കളുണ്ട്. അഞ്ചു ശതമാനം വരുന്ന അഭിനേതാക്കളാണ് ഉയർന്ന പ്രതിഫലം വാങ്ങുന്നത്. മറ്റുള്ളവർ കുറയ്ക്കണമെന്ന ആവശ്യമില്ല. ദിവസ വേതനത്തിലും മറ്റും ചെറിയ വേഷങ്ങൾ അഭിനയിക്കുന്നവരുടെ പ്രതിഫിലം കുറയ്ക്കില്ലെന്ന് നിർമ്മാക്കാൾ പറയുന്നു.
നിർമ്മാതാക്കൾക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ല പ്രതിഫലം സംബന്ധിച്ച പ്രശ്‌നം. താര സംഘടനയായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവയുടെ ഇടപെടലും ആവശ്യമായി വരും. താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കാനോ പരിധി വയ്ക്കാനോ താരസംഘടനയ്ക്ക് കഴിയില്ല. പ്രതിഫലം ആവശ്യപ്പെടുന്നതും നിശ്ചയിക്കുന്നതും താരങ്ങൾ നേരിട്ടാണ്. നിർമ്മാതാവും താരവും തമ്മിലാണ് ഇതു സംബന്ധിച്ച കരാർ ഒപ്പിടുന്നത്. കരാർ ഒപ്പിട്ട പ്രതിഫലം സംബന്ധിച്ച തർക്കങ്ങളിൽ മാത്രമാണ് അമ്മ ഇടപെടുന്നത്. അതിനാൽ പ്രതിഫലം സംബന്ധിച്ച നിർമ്മാതാക്കളുടെ ആവശ്യത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. ഔദ്യോഗികമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടാൽ അമ്മ യോഗം ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
താരങ്ങളുടെയും തങ്ങളുടെയും പ്രതിഫലം സംബന്ധിച്ച ആവശ്യത്തിൽ ഫെഫ്ക നിലപാട് വ്യക്തമാക്കിയിട്ടില്ല. നിർമ്മാതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന നിലപാടാണ് അനൗദ്യോഗികമായി ഭാരവാഹികൾ സ്വീകരിക്കുന്നത്. താരങ്ങളിലും സാങ്കേതിക പ്രവർത്തകരിലും നിരവധി പേർ നിർമ്മാതാക്കൾ കൂടിയായതിനാൽ രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

Also read:  പിഎസ്‌സിക്ക് വിട്ട ശേഷവും ചട്ടം ലംഘിച്ച് നിയമനം ; എം ജി സര്‍വകലാശാലയില്‍ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേട്

Related ARTICLES

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ

Read More »

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി

Read More »

പുണ്യം പൊങ്കാല; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല

Read More »

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം . പകരം

Read More »

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി

Read More »

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍

Read More »

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി പീറ്റർ, ഒമാനിലെ മലയാള മിഷൻ പ്രസിഡന്റും

Read More »

POPULAR ARTICLES

യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന, അരലക്ഷം കടന്ന് ‘വിമാനക്കൊള്ള’; പ്രവാസികൾക്ക് ദുരിതം ‘മൂന്നിരട്ടി’,

അബുദാബി : പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി വിമാന നിരക്കിൽ വൻ വർധന. യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ് വർധന. അവധി അടുക്കുംതോറും നിരക്ക് ഇനിയും

Read More »

പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി

അബുദാബി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു

Read More »

ദുബായിൽ ബസ് ഓൺ ഡിമാൻഡ് സേവനം; കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ദുബായ് : യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10 പ്രധാന സ്ഥലങ്ങളിലേക്കാണ് നിലവിൽ സേവനം വർധിപ്പിച്ചിരിക്കുന്നത്.

Read More »

ഒമാൻ – കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

മസ്‌കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ പ്രധാനപ്പെട്ട ഈ മത്സരത്തില്‍ മികച്ച ഫലം

Read More »

വെല്ലുവിളികൾ ധാരാളം: ജിസിസിയുടെ ‘ഷെംഗന്‍ വീസ’ വൈകും, സഞ്ചാരികൾക്ക് നിരാശ.

മസ്‌കത്ത് : ഏകീകൃത ജിസിസി ടൂറിസം വീസ വൈകുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി. ശൂറ കൗണ്‍സിലിന്റെ എട്ടാമത് സെഷനില്‍ നടന്ന ചര്‍ച്ചയില്‍ ഏകീകൃത വീസയുമായി

Read More »

ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

മ​നാ​മ: ഈ ​വ​ർ​ഷം ബ​ഹ്റൈ​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജി.​ഡി.​പി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച് 2.8 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഇ​ൻ ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് (ഐ.​സി.​എ.​ഇ.​ഡ​ബ്ല്യു) റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.എ​ണ്ണ​യി​ത​ര

Read More »

ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം

കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി

Read More »

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

അബുദാബി : റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച

Read More »