Web Desk
പുറത്തേക്കിറങ്ങിയാൽ ആദ്യം കണ്ണുടക്കുക മാസ്കിൽ തന്നെയാണ്. ഓരോ ദിവസവും പ്രതിരോധത്തിന് പുത്തൻ ആശയങ്ങൾ തേടുന്ന മലയാളിക്ക് മാസ്കിന്‍റെ കാര്യത്തിലും വിട്ടു വീഴ്ചയില്ല. ആദ്യം ഉടുപ്പിനൊത്ത നിറത്തിൽ പല ഡിസൈനിൽ തിളങ്ങിയെങ്കിൽ പിന്നീടത് സ്വന്തം മുഖം തന്നെ അടയാളപ്പെടുത്തിയ ഡെനിം മാസ്കിൽ പരീക്ഷിച്ചു. രണ്ടും യൂത്തിനിടയിൽ ക്ലിക്കായപ്പോൾ ഒരു പടി കൂടി കടന്നിരിക്കുകയാണ് മാസ്ക് വിപണി. അത് വെറും മാസ്ക് അല്ല. സാകാർഫിന്‍റെയും മാസ്കിന്‍റെയും കോമ്പിനേഷനായ മാർഫ്‌സ്. ട്രെൻഡി ആണ്, സേഫ് ആണ്, കംഫർട്ട് ആണ് എന്നതാണ് ഇതിന്‍റെ പ്രത്യേകതയായി ഈ രംഗത്തുള്ളവർ പറയുന്നത്.ഓൺലൈൻ വഴിയാണ് കസ്റ്റമൈസ്ഡ് ട്രെൻഡി മാർഫ്സുകളുടെ വിൽപ്പന.
‘Drakshi’ എന്ന ഫേസ്ബുക് പേജ് വഴി ആറ്റിങ്ങൽ സ്വദേശി നീതുവാണ് കസ്റ്റമറുടെ താല്പര്യങ്ങൾക്കനുസരിച്ചു ട്രെൻഡി മാർഫ്സുകൾ നിർമ്മിച്ചു നൽകുന്നത്.
ട്രെൻഡി ആകുന്നതിനൊപ്പം സേഫ് ആകുക കംഫർട്ട് ആകുക എന്ന കൂടി ആയപ്പോൾ ആളുകൾക്ക് പ്രിയമേറി വരുന്നതായി നീതു പറയുന്നു. പ്ലീറ്റഡ് ഡിസൈനർ മാസ്കും, സ്കാർഫോടു കൂടി ഡിസൈനർ മാസ്കുമാണ് പ്രധാനമായും ഇവർ ചെയ്യുന്നത്. ബ്രീത്തബിൾ ആയിട്ടുള്ള കോട്ടൺ മെറ്റീരിയൽ ആണ് അകത്തെ ലയർ ആയി ഉപയോഗിക്കുന്നത് . രണ്ടു, മൂന്നു ലേയേർസ് ഉൾപ്പെടെ ബട്ടർ സിൽക്കിലാണ് നിർമ്മാണം. സ്കാർഫിനും അതു തന്നെ. കഴുകി ഉപയോഗിക്കാം . വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുമ്പോൾ എംബ്രോയിഡറിയിൽ മങ്ങൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല. മാസ്കും സ്കാർഫും ചേർന്ന മാർഫ്‌സിന്റെ വില 360 രൂപയാണ്. മാസ്കിനു മാത്രം 40, 45 രൂപയും .
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ മർഫിസിനു ലഭിക്കുന്നുണ്ട്. ബാംഗ്ലൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ആണ് ആവശ്യക്കാർ കൂടുതൽ. സിൽവർ ജ്വല്ലറി കളക്ഷൻ , അക്രിലിക് പെയിന്റിംഗ്, ബീറ്റ് വർക്ക് തുടങ്ങിയവയുമായാണ് “Drakshi” പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ട്രെൻഡ് മാറുന്നതിനനുസരിച്ചു മാറ്റങ്ങൾ കൊണ്ടു വരികയായിരുന്നു എന്നു Drakshi യുടെ സാരഥി നീതു പറയുന്നു.