ഇന്ത്യൻ റെയിൽവേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള ഒരു വർഷം സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. 2020 മാർച്ച് ഒന്നു മുതൽ ജൂൺ എട്ടു വരെ ഒരു യാത്രികന് പോലും ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിച്ചിട്ടില്ല. 166 വർഷം മുമ്പ് 1853 ൽ ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്നശേഷം 2019 – 2020 വർഷത്തിലാണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നതെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
പ്രധാന നടപടികൾ ഇങ്ങനെ
2019 -2020 ൽ 1274 മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കി. 2018 -19 ൽ ഒഴിവാക്കിയ 631 എണ്ണത്തെ അപേക്ഷിച്ച് റെക്കോർഡ് ആണിത്. മുൻവർഷത്തിന്റെ ഇരട്ടി.
റെയിൽ ശൃംഖലയിലെ സുരക്ഷ വർധിപ്പിക്കാൻ 1309 മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിച്ചു.
1367 പാലങ്ങളുടെ പുനർനിർമ്മാണവും ബലപ്പെടുത്തലും പൂർത്തീകരിച്ചു. കഴിഞ്ഞ വർഷത്തെ 1013 നെ അപേക്ഷിച്ച് 37 ശതമാനം വർദ്ധനവ്.
5,181 കിലോമീറ്റർ ട്രാക്ക് നവീകരണം പൂർത്തിയാക്കി. റെയിലുകളുടെ ഏറ്റവും ഉയർന്ന നവീകരണ നിരക്ക്. 2018 -19 ലെ 4,265 കിലോമീറ്റർ ട്രാക്ക് നവീകരണത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഈവർഷം ഏറ്റവും കൂടുതൽ റെയിലുകൾ (13.8 ലക്ഷം ടൺ) വാങ്ങി. 6.4 ലക്ഷം ടൺ ഭാരവും കൂടുതൽ നീളവുമുള്ള റെയിലുകൾ വിതരണം ചെയ്തു.
2019 -20 ൽ 285 ലെവൽ ക്രോസിംഗുകൾ സിഗ്‌നലുകൾ ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്തു. ഇന്റർലോക്ക്ഡ് ലെവൽ ക്രോസിംഗുകളുടെ ആകെ എണ്ണം 11,639 ആയി.
84 സ്റ്റേഷനുകൾ മെക്കാനിക്കൽ സിഗ്‌നലിംഗലിൽ നിന്ന് ഇലക്ട്രിക്കൽ / ഇലക്ട്രോണിക് സിഗ്‌നലിംഗിലേക്കു മാറി.
2017 -18 ൽ അവതരിപ്പിച്ച രാഷ്ട്രീയ റെയിൽ സൻരക്ഷ കോഷ് പദ്ധതിയിലൂടെ വിഭാവനം ചെയ്ത സഞ്ചിത നിക്ഷേപമായ ഒരു ലക്ഷം കോടി രൂപ ഉപയോഗിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നടപടികൾ.