16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാ പിച്ചത്.
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.91 ശതമാനം വിജയത്തോടെ തിരുവനന്ത പുരം മേഖല മുന്നില്‍. ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ പ്ര യാഗ് രാജ് ആണ്. 78.05 ശതമാനമാണ് വിജയം.97.51 ശതമാനം വിജയത്തോടെ ജവഹര്‍ നവോദയ വിദ്യാ ലയങ്ങളാണ് മികച്ച പ്രക ടനം കാഴ്ചവച്ചത്.
16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. പതിവ് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് മികച്ച നേ ട്ടം കൈവരിച്ചത്. ആ ണ്‍കുട്ടികളെ അപേക്ഷിച്ച് 6.01 ശതമാനം പെണ്‍കുട്ടികളാണ് അധികമായി ജയിച്ച ത്. പെണ്‍കുട്ടികളുടെ ആകെ വിജയശതമാനം 90.68 ശതമാനവും ആണ്‍കുട്ടികളുടെ വിജയ ശതമാനം 84.67 ആണ്.
6.80 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചരി ത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയുമധികം പേര്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത്. 1.36 ശതമാനം വിദ്യാര്‍ഥി കള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ചുവരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഡിജി ലോക്കര്‍ വഴിയും ഫലം അറിയാം.
പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ മേഖല തിരിച്ചുള്ള വിജയശതമാനം
തിരുവനന്തപുരം- 99.91
ബെംഗളൂരു- 98.64
ചെന്നൈ- 97.40
ഡല്‍ഹി, വെസ്റ്റ്- 93.24
ഡല്‍ഹി, ഈസ്റ്റ്- 91.50
ചണ്ഡീഗഡ്- 91.84
അജ്മീര്‍- 89.27
പൂനെ- 87.28
പഞ്ച്കുല- 86.93
പട്‌ന- 85.47
ഭുവനേശ്വര്‍- 83.89
ഗുവാഹത്തി- 83.73
ഭോപ്പാല്‍- 83.54
നോയിഡ- 80.36
ഡെറാഡൂണ്‍- 80.26