സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആവ ശ്യങ്ങള്‍ക്കായി നി യോഗിച്ച എല്ലാ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധ തിയിലെ തുടര്‍ നടപടി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ വിവിധ ആ വശ്യങ്ങള്‍ക്കായി നിയോഗിച്ച എല്ലാ ഉദ്യോഗസ്ഥരെ യും സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. പദ്ധതിയിലെ തുടര്‍ നടപടി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തി നുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെ ന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവി റങ്ങി. റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തര വിറങ്ങിയത്.
വ്യാപകമായി ഉയരുന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മരവിപ്പിക്കുന്നത്. 11 ജില്ലകളിലായി 205 ഉദ്യോഗ സ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവരെയാ ണ് സര്‍ക്കാര്‍ തി രിച്ചുവിളിച്ചിരിക്കുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠ നം വീണ്ടും തുടങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മ തിയെന്നാണ് തീരുമാനം.
11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന്’ (കെ-റെയില്‍) എന്ന കമ്പ നിയാണ് പദ്ധതി നടത്തിപ്പുകാര്‍.