ഔഷധ ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയായ സിപ്ലയുടെ ഓഹരി വില ഇന്ന് നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്ന് 692.50 രൂപ വരെ ഓഹരി വില ഉയര്‍ന്നു. മറ്റ് ഫാര്‍മ ഓഹരികളും ഇന്ന് പൊതുവെ ഉയര്‍ന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്.
കോവിഡ്-19 മൂലം ജനറിക് മരുന്നുകള്‍ക്ക് വലിയ ഡിമാന്റ് ആണ് ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ ഡിമാന്റ് പ്രയോജനപ്പെടുത്താന്‍ സജ്ജമാണ് സിപ്ല. നിലവില്‍ കോറോണ വൈറസ് ബാധിതര്‍ക്ക് ഉപയോഗിക്കുന്ന ബദല്‍ മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ സജീവമാണ് സിപ്ല. ഈ അനുകൂല ഘടകങ്ങളാണ് ഓഹരി വില പല വര്‍ഷങ്ങളിലെ ഉയര്‍ന്ന വിലയിലേക്ക് കുതിക്കാന്‍ കാരണമായത്.
ഔഷധങ്ങളും ഔഷധ ചേരുവകളും ഉല്‍പ്പാദിപ്പിക്കുന്ന സിപ്ലക്ക് ഇന്ത്യയിലും യുഎസിലും ദക്ഷിണ ആഫ്രിക്കയിലും മറ്റ് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. എച്ച്‌ഐവി തുടങ്ങിയ വൈറസുകള്‍ക്കുള്ള മരുന്നുകളും കമ്പനി ഗണ്യമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന് വ്യത്യസ്‌തമായ പ്രകടനമാണ് കാഴ്‌ച വെക്കുന്നത്. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.
രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവാണ് കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായത്. രൂപയുടെ മൂല്യം ഇടിയുന്നതും പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള അവസരമാണ് നല്‍കുന്നത്. രൂപയുടെ മൂല്യത്തിലെ ഇടിവ് ഗുണകരമാകുന്ന കമ്പനികളുടെ ഓഹരികള്‍ ഈ അവസരത്തില്‍ നിക്ഷേപകര്‍ക്ക് വാങ്ങാവുന്നതാണ്.
കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്കാണ് രൂപയുടെ ഇടിവ് ഗുണം ചെയ്യുന്നത്. ഡോളറില്‍ പേമെന്റ് ലഭിക്കുന്ന ഇത്തരം കമ്പനികളുടെ വരുമാനം ഡോളറിന്റെ മൂല്യം കൂടുന്നതിന് അനുസരിച്ച് കൂടുന്നു. ഫാര്‍മ മേഖലയിലെയും കമ്പനികള്‍ക്ക് രൂപയുടെ മൂല്യത്തിലെ ഇടിവ് മൂലം വരുമാനം മെച്ചപ്പെടാന്‍ വഴിയൊരുങ്ങും.
പൊതുവെ ബെയര്‍ മാര്‍ക്കറ്റില്‍ എഫ്‌എംസിജി, ഫാര്‍മ തുടങ്ങിയ ഡിഫന്‍സീവ് സെക്‌ടറുകളില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ മുന്നോട്ടുവരാറുണ്ട്. അതാണ് ഇപ്പോഴും സംഭവിക്കുന്നത്.
ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയൊരു ശക്തിയാണ്. ലോകത്തി ലെ ഒരു രാജ്യത്തിനും ജനറിക് മരുന്നുകളു ടെ ഡിമാന്റ് ഉയരുമ്പോള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അവഗണിക്കാനാകില്ല.
