സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിക്കുന്നു

Mammootty_Mohanlal_reel_0_750

കോവിഡ് 19 ന്റെ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിർത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വർക്കുകൾ പൂർത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാൻ സർക്കാർ അനുഭാവം കാണിച്ച പശ്ചാത്തലത്തിൽ ഫെഫ്കയുടെ നിർദ്ദേശ പ്രകാരം ഡയറക്ടേഴ്സ്
യൂണിയൻ തയ്യാറാക്കിയ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കരട് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ…..

1) നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക .

2) ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ സമ്പന്നനായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക . ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം .
ഇവർ നൽകുന്ന റിപ്പോർട്ടും ഡാറ്റയും പ്രൊഡക്ഷൻ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത് .

3) റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുക . ICMR അംഗീകാരമുള്ള മൊബൈൽ ലാബിന്റെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ് .

4) ഡോക്ടറുടെ അനുവാദത്തോടെ ആളുകൾ നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക . പ്രതിരോധ ശേഷി വർദ്ധിക്കാനുള്ള ഹൊമിയോപതി/ ആയുർവ്വേദ മരുന്നുകൾ എല്ലാ യൂണിറ്റ്‌ അംഗങ്ങൾക്കും ലഭ്യമാക്കുക.

5) 65 വയസ്സിന് മുകളിലുള്ളവരെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ മാത്രം പങ്കെടുപ്പിക്കുക.

6) സെറ്റിൽ വരുന്ന ഓരോ ആളിനേയും തെർമൽ & ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ ഗേറ്റിലൂടെ കടത്തിവിട്ട് രോഗ സാധ്യത പരിശോധിക്കുക .

7) സെറ്റിൽ സന്ദർശകരെ കർശനമായും ഒഴിവാക്കുക .

😎 ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വന്നുപോകുന്നവരുടെ വിവരങ്ങൾ അടങ്ങുന്ന Log book സൂക്ഷിക്കുക . ഇതിന്റെ വിവരശേഖര ഉത്തരവാദിത്വം പ്രൊഡക്ഷൻ കൺട്രോളറുടെ ഡിപ്പാർട്ട്മെന്റിന് ആയിരിക്കും . വിവര സൂക്ഷിപ്പിന് സഹസംവിധായകരുടെ സഹായം തേടാവുന്നതാണ് .

Also read:  ഓഹരി വിപണിയില്‍ സംഭവിച്ചത് നേരത്തെ പ്രതീക്ഷിച്ച തിരുത്തല്‍

9) എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കണം .

10) N 95 , N 99 മുതൽ സാധാരണ മാസ്കുകൾ വരെ കൊറോണ വ്യാപനം തടയാൻ ഉപയോഗിച്ച് വരുന്നുണ്ട് . ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ നിലവിലുള്ള രോഗ – ആരോഗ്യ സ്ഥിതി പരിഗണിച്ച് ഡോക്ടറുടെ നിർദ്ദേശം പ്രകാരം ആവശ്യമായ ശ്രേണിയിലുള്ള മാസ്കുകൾ വിതരണം ചെയ്യുക .

11) മാസ്കിന്റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോൾ പുതിയ മാസ്കുകൾ വിതരണം ചെയ്യുക .

12) 80% ആൽക്കഹോൾ കണ്ടെന്റുള്ള അംഗീകൃത ഹാൻഡ് സാനിറ്ററൈസറുകളുടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 ml ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക . തീരുന്നതനുസരിച്ച് നൽകാനുള്ള ശേഖരം ഉറപ്പുവരുത്തുക .

13) മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ ജോലി തുടങ്ങുന്നതിന് മുമ്പ് ആർട്ടിസ്റ്റുകളുടെ മുമ്പിൽ വെച്ച് തന്നെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമായി അവർക്ക് ആത്മവിശ്വാസം പകരാൻ ശ്രദ്ധിക്കുക .

14) എല്ലാ അംഗങ്ങൾക്കും ഗുണമേന്മയുള്ള ഗ്ലൗസ് വിതരണം ചെയ്യുക .

15) ഉപയോഗിച്ച മാസ്കുകൾ ഗ്ലൗസുകൾ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ് .

16) ഷൂട്ടിങ്ങ് ലൊക്കേഷൻ , വാഹനങ്ങൾ , ഹോട്ടൽ മുറികൾ എന്നിവിടങ്ങളിൽ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക .

17 ) പരമാവധി Single occupation അനുവദിക്കുക .

18) കൂട്ടംകൂടി നിൽക്കാതിരിക്കുക . അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് നിൽക്കരുത് . പരസ്പരം ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക . എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലിചെയ്യുക .

Also read:  പ്രതിയല്ലാത്ത ഐസക്കിന്റെ സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍?; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

19) ലൊക്കേഷനിൽ അതാത് സമയം / ഷോട്ടിനു ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവർ നിശ്ചിത ദൂരത്ത് നിലയുറപ്പിക്കുക .

20) ആർട്ടിസ്റ്റുകളുമായി ഡീൽ ചെയ്യേണ്ടി വരുന്ന ഓരോ വിഭാഗവും ( ഉദാ : മെയ്ക്കപ്പ് , കോസ്റ്റ്യും ) നേരത്തെ ജോലി തീർത്ത് നിശ്ചിത അകലം മാറി നിൽക്കുക .

21) ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും ക്യാമറമാനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാത്രമേ സെറ്റിൽ ഉണ്ടാകാവൂ . അതുപോലെ ക്രെയിൻ , ട്രാക്ക് എന്നിവ ഒരുക്കുമ്പോൾ അതാത് സാങ്കേതിക വിഭാഗം ആളുകളും .
മറ്റുള്ളവർ അകലം പാലിച്ച് നിലകൊള്ളുക .

22) ഷൂട്ടിങ്ങ് സ്പോട്ടിൽ മാറ്റങ്ങൾ വരുത്തേണ്ട സമയം ആർട്ട് ഡിപ്പാർട്ട്മെന്റിലെ ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാവൂ .

23) സ്പോട്ട് എഡിറ്ററുടെ സ്ഥാനവും അകലം പാലിക്കാൻ ശ്രദ്ധിക്കുക .

24) സഹസംവിധായകർ അവർ മേൽനോട്ടം വഹിക്കുന്ന വിഭാഗങ്ങളുടെ പ്രവർത്തന സമയം കഴിയുമ്പോൾ സംവിധായകന്റെ ശ്രദ്ധ കിട്ടുന്ന അകലത്തിൽ മാറിനിൽക്കുക .

25) സെറ്റിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കി ടോക്കിയും മൊബൈൽ ഫോണും പരമാവധി ഉപയോഗിക്കുക .

26) സെറ്റിലെ പ്രോപ്പർടീസ് ആര്ട്ട് ഡിപ്പാർട്ട്മെന്റും കോസ്റ്റ്യുസുകൾ കോസ്റ്റ്യും ഡിപ്പാർട്ട്മെന്റും മാത്രമേ സ്പർശിക്കാൻ പാടുള്ളു . ഗ്ലൗസുകൾ നിർബന്ധമായും ഉപയോഗിക്കണം. ഇവ അണുവിമുക്തമാക്കാൻ അതാത് വിഭാഗം ശ്രദ്ധിക്കേണ്ടതാണ് .

27) സീനിന്റെ ആവശ്യാർഥം ഒന്നിൽ കൂടുതൽ ആർട്ടിസ്റ്റുകൾ ഇവ സ്പർശിക്കേണ്ടി വരുമ്പോൾ സാനിട്ടറൈസ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ആർട്ടിസ്റ്റുകളെ അതാത് ഡിപ്പാർട്ട്മെന്റിലെ സെറ്റിലെ പ്രതിനിധികൾ ഓർമ്മപ്പെടുത്തേണ്ടതാണ് . ഇക്കാര്യത്തിൽ സഹസംവിധായകരുടെ മേൽനോട്ടം ഉണ്ടാകേണ്ടതാണ് .

28) ഷൂട്ട് ചെയ്യാൻ പോകുന്ന സീനുകളുടെ ഫോട്ടോകോപ്പിയോ PDF ഫയലോ സംവിധാന ഡിപ്പാർട്മെന്റിന് പുറമെ ഓരോ ഡിപ്പാർട്ട്മെന്റിലേയും ആവശ്യമായ ആളുകളുടെ എണ്ണം കണക്കാക്കി നൽകേണ്ടതാണ് . അതാത് സീനുകളിൽ വരുന്ന ഓരോ ആർട്ടിസ്റ്റിനും ഓരോ കോപ്പി വെച്ച് നൽകണം . ഫോട്ടോസ്റ്റാറ്റ് ആണെങ്കിൽ ഇതിന്റെ എണ്ണം തീരുമാനിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സഹസംവിധായകരുടെ ഉത്തരവാദിത്വമാണ് .

Also read:  കൊല്ലത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തി ; ഭര്‍ത്താവ് കസ്റ്റഡിയില്‍

29) ഭക്ഷണം ഉണ്ടാക്കുന്നവരും , ഭക്ഷണം വിതരണം ചെയ്യുന്നവരും എപ്പോഴും വ്യക്തി ശുദ്ധി പാലിക്കുക . ഭക്ഷണം ഉണ്ടാക്കുന്ന ഇടവും കഴിക്കുന്ന ഇടവും അണുവിമുക്തമായിരിക്കണം.

30) ഭക്ഷണപ്പൊതികളായി മാത്രം ആഹാരം വിതരണം ചെയ്യുക . ഉപയോഗശേഷം പൊതികൾ ശേഖരിക്കാനും പ്രകൃതി സൗഹൃദമായി സംസ്കരിക്കാനും ശ്രദ്ധിക്കുക .

31) കൂട്ടം കൂടി ഭക്ഷണം കഴിക്കാതിരിക്കുക . എല്ലാവർക്കും ഒരൊറ്റ ബ്രെക്ക് ടൈം പ്രഖ്യാപിക്കാതെ ഫ്രീയായി നിൽക്കുന്നവർ ഭക്ഷണം കഴിച്ച് തിരക്ക് ഒഴിവാക്കുക . സംവിധായകന്റെ അനുവാദത്തോടെ പ്രൊഡക്ഷൻ ടീമാണ് ഇതിന്റെ സമയ അറിയിപ്പ് അംഗങ്ങൾക്ക് നൽകേണ്ടത് .

32) ഒരു ലിറ്റർ , 500 ml , 250 ml എന്നിങ്ങനെ വെള്ള ബോട്ടിലുകൾ ആവശ്യാനുസരണം വിതരണം ചെയ്യുക . ഉപയോഗിച്ച ബോട്ടിലുകളിൽ വെള്ളം നിറച്ച് വിതരണം ചെയ്യരുത് .

33) താമസിക്കുന്ന മുറി , വാഹനങ്ങൾ , ഭക്ഷണം ഉണ്ടാക്കുന്ന ഇടം , പാത്രങ്ങൾ എന്നിവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ടീമിന്റെ ഉത്തരവാദിത്തമാണ് .

34) സെറ്റ് , പ്രോപ്പർട്ടീസ് , കോസ്റ്റ്യും എന്നിവ അണു വിമുക്തമാക്കേണ്ടത് അതാത് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്തമാണ് .

35) സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ഫെഫ്കയുടെ പ്രതിനിധികൾ ഷൂട്ടിങ്ങ് സെറ്റുകൾ സന്ദർശിക്കുന്നതായിരിക്കും .

36) ഒരൊറ്റ ആളിന് പിഴവ് സംഭവിച്ചാൽ മതി ഷൂട്ടിങ്ങ് നിർത്തിവെച്ച് മുഴുവൻ ക്രൂവും കൊറന്റൈനിൽ പോകേണ്ടിവരും. ആയതിനാൽ കോവിഡ് 19 നെതിരെ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും…….

Related ARTICLES

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം,

Read More »

മകരവിളക്ക് നാളെ; മകരജ്യോതി ദർശിക്കാനുള്ള ഇടങ്ങളും ക്രമീകരണങ്ങളും നിയന്ത്രണവും അറിയാം.

ശബരിമല : മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം. രാവിലെ 10ന് ശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടില്ല. ഉച്ചപ്പൂജ കഴിഞ്ഞ് ഒരു മണിക്കു നട അടച്ചാൽ

Read More »

ഇ​ന്ന്​ ​ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​​ റി​പ്പോ​ർ​ട്ട്​

ദു​ബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും. ഇ​ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ

Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ

Read More »

ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

തൃശൂ‍ർ : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന്

Read More »

മാലിന്യത്തില്‍ നിന്ന് വൈദ്യുതി; പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സര്‍ക്കാര്‍ പൂര്‍ണമായും അവസാനിപ്പിച്ചു. അവസാനിപ്പിച്ചത് നാല് നഗരങ്ങളിലെ വന്‍ പദ്ധതിയാണ്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. കോഴിക്കോട്,

Read More »

ബോബി ചെമ്മണൂർ ജയിലിൽ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്.  എന്താണ് ഇത്ര ധൃതിയെന്നും

Read More »

കേരളത്തിന്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നേടിയത് അതിശയകരമായ വളര്‍ച്ച

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില ഒറ്റവര്‍ഷത്തില്‍ വളര്‍ന്നത് 107 ശതമാനമെന്ന് കണക്കുകള്‍. 2023 ഡിസംബറില്‍ 230 രൂപയുണ്ടായിരുന്ന സിയാല്‍ ഓഹരി വില 2024 ഡിസംബറെത്തിയപ്പോള്‍ 475 രൂപയായി വളര്‍ന്നു.

Read More »

POPULAR ARTICLES

ഭൗമനിരീക്ഷണത്തിൽ നിർണായകം; എംബിസെഡ് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു.

അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന

Read More »

ലോകത്തിലെ മൂല്യമേറിയ കറൻസികളിൽ ഒമാനി റിയാൽ മൂന്നാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ

Read More »

4 മണിക്കൂറും ശുദ്ധ ഊർജം, 20,000 കോടി ദിർഹം വരെ നിക്ഷേപം; പുത്തൻ പദ്ധതിയുമായി യുഎഇ

അബുദാബി : 24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു. 5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു

Read More »

2 വർഷത്തെ മൊറട്ടോറിയം, പണം അടയ്ക്കാൻ സാവകാശമേറെ; പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് ഉടൻ

ദുബായ് : കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം,

Read More »

അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.

റിയാദ് : റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അബ്‌ദുൽ റഹീമും കുടുംബവും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ്

Read More »

ഗ​ൾ​ഫ് വ്യാ​പാ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച്

Read More »

ഗ​സ്സ ച​ർ​ച്ച: ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് അ​മേ​രി​ക്ക

ദോ​ഹ: ഗ​സ്സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക. വെ​ടി നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​കു​ന്ന ക​രാ​ർ പ്ര​ഖ്യാ​പ​നം അ​രി​കെ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്

Read More »

സു​ര​ക്ഷ വി​ട്ട് ക​ളി​യി​ല്ല; കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്റെ വാ​ർ​ഷി​ക സു​ര​ക്ഷ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ തു​ട​ങ്ങി, എ​ന്നി​ൽ തു​ട​രു​ന്നു’ എ​ന്ന

Read More »