സാമ്പത്തിക സ്വാതന്ത്ര്യം ഓരോ വ്യക്തി ക്കും ആവശ്യമാണെന്ന ബോധ്യം ഇന്ത്യക്കാര്‍ ക്കുണ്ടെങ്കിലും ബഹുഭൂരിഭാഗത്തിനും അത് എങ്ങനെ കൈവരിക്കണമെന്നതിനെ കുറിച്ച് അറിയില്ല. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേകള്‍ ഇതാണ് വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമായ സ്‌ക്രിപ്‌ബോക്‌സ് നടത്തിയ സര്‍വേ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് എത്രത്തോളം തുക മാറ്റിവെക്കണമെന്നും നി ക്ഷേപിക്കണമെന്നുമുള്ളതിനെ കുറിച്ച് 72 ശതമാനം ഇന്ത്യക്കാരും ബോധവാന്മരല്ലെന്ന് വ്യക്തമാക്കുന്നു. പ്രമുഖ നഗരങ്ങളിലെ 26 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 56 ശതമാനത്തിനും പേഴ്‌സണല്‍ ഫിനാന്‍സ് ഫലപ്രദമായി കൈ കാര്യം ചെയ്യാന്‍ അറിയില്ലെന്നാണ് വെളിപ്പെട്ടത്. ജീവിതശൈലി മൂലമുള്ള ചെലവുകള്‍ നിറവേറ്റാന്‍ മാത്രം വായ്‌പയെടുക്കുന്നവരുടെ എണ്ണം പുതുതലമുറയില്‍ വര്‍ധിക്കുകയാണ്.
സ്‌ത്രീകളും സാമ്പത്തിക ആസൂത്രണ ത്തെ കുറിച്ച് കാര്യമായ അറിവില്ലാത്തവരാണ്. 26നും 35നും ഇടയില്‍ പ്രായമുള്ള 65 ശ തമാനം സ്‌ത്രീകള്‍ക്കും സാമ്പത്തിക ആസൂത്രണം എവിടെ നിന്ന് തുടങ്ങണമെന്നതിനെ കുറിച്ച് അറിയില്ല. പ്രമുഖ ഓണ്‍ലൈന്‍ നികുതി സേവന സ്ഥാപനമായ ക്ലിയര്‍ടാക്‌സ് നടത്തിയ സര്‍വേയില്‍ 90 ശതമാനം സ്‌ത്രീക ളും നിക്ഷേപങ്ങളിലൂടെ നികുതി ലാഭിക്കാനുള്ള അവസരം ഉപയോഗിക്കുന്നില്ലെന്ന് പറയുന്നു. മിക്ക സ്‌ത്രീകളും നിക്ഷേപ തീരുമാ നം എടുക്കാതിരിക്കുകയോ പുരുഷന്‍മാരുടെ സഹായം തേടുകയോ ചെയ്യുന്നു. വീട്ടിനക ത്തെ സാമ്പത്തിക കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുന്ന സ്‌ത്രീകളാണ് നിക്ഷേപ തീരുമാനങ്ങളുടെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത്.
മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം ആയ ഗ്രോ ന ടത്തിയ മറ്റൊരു സര്‍വേയില്‍ 31 ശതമാനത്തി നും റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി എങ്ങ നെ നിക്ഷേപിക്കണമെന്നതിനെ കുറിച്ച് ബോ ധ്യമില്ല. 53 ശതമാനം പേരുടെയും റിട്ടയര്‍മെ ന്റ് ആസൂത്രണത്തെ വായ്‌പകളും മറ്റ് സാമ്പത്തിക ബാധ്യതകളും തടസപ്പെടുത്തുന്നു.
പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ നമ്മെ പ്രാപ്‌തമാക്കുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യം. മിക്കവരും ത ന്റെയും കുടുംബത്തിന്റെയും അടിയന്തിര ആ വശ്യങ്ങളില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. ഭാ വിയെ കുറിച്ചുള്ള ചിന്ത മനസിലൂടെ വല്ലപ്പോഴും കടന്നു പോകുന്നു എന്നു മാത്രം. ജോലി, കുടുംബത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയ ദൈനം ദിന കാര്യങ്ങളെ കുറിച്ചുള്ള ചിന്തയാണ് നമ്മെ ഏറിയ സമയത്തും ഭരിക്കുന്നത്. ഒരിക്കല്‍ ജോലി ചെയ്യാനാകാത്ത പ്രായം കടന്നുവരികയും കുട്ടികള്‍ വീട് വിട്ടു പോയി തങ്ങളുടേതായ ജീവിതം ആരംഭിക്കുകയും ചെയ്യുമ്പോള്‍ ജീവിത സാഹചര്യം മ റ്റൊന്നായിരിക്കും. നാം മാനസികമായി തയാറായാലും ഇല്ലെങ്കിലും നാളെ ഒരിക്കല്‍ തീര്‍ച്ചയായും ജീവിതത്തിലേക്ക് കടന്നുവരുന്ന ആ ദിനങ്ങളെ നേരിടാന്‍ സാമ്പത്തിക ആസൂത്രണം നമ്മെ സഹായിക്കും.
സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യക്തമായ ഒരു ചിത്രമുണ്ടാക്കുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി. ആദ്യം തനിക്കുള്ള ആസ്‌തിയും ബാധ്യതയും എത്രയെന്ന് കൃത്യമായി കണക്കാക്കുക. ഓരോ മാസവും തനിക്കുണ്ടാകുന്ന വരുമാനം എങ്ങനെ ഉപയോഗിക്കുന്നുവെന്നും അതില്‍ നിന്നും എത്രത്തോളം സമ്പാദിക്കാനാകുമെ ന്നും മനസിലാക്കുക. ഈ തുക കൃത്യമായി നിക്ഷേപിക്കുകയാണ് അടുത്ത പടി. ദീര്‍ഘകാല നിക്ഷേപം ചെറിയ പ്രതിമാസ തുകക ളെ പെരുപ്പിച്ച് നിങ്ങള്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പുവരുത്തും.