English हिंदी

Blog

covid crowd in kerala

Web Desk

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായതോടെ പലരും കൊവിഡിനെ മറന്നു തുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. പൊതു നിരത്തുകളിലെ കാഴ്ചകള്‍ അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാണ്. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ മുദ്രാവാക്യം പോലും അര്‍ത്ഥ ശൂന്യമായിരിക്കുകയാണ്. ഇത്തരത്തില്‍ കൊവിഡിനെ വളരെ നിസ്സാരമായി കണക്കാക്കുന്നവരെപ്പറ്റി എഴുതിയ എറണാകുളം മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ കവിത രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധമായിരിക്കുകയാണ്.

ഞങ്ങൾ കൊറോണക്ക് അതീതർ!!!! *************** മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നത് കുറച്ചിലാണെന്നാണോ…

Posted by Kavitha Ravi on Tuesday, June 23, 2020

സാക്ഷരത കേരളത്തിലെ നല്ലൊരു വിഭാഗം ആള്‍ക്കാരുടെ കൊവിഡ് മനോഭാവത്തെ കുറിച്ച് പറയുകയാണ് ഡോക്ടര്‍. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നത് കുറച്ചിലാണെന്ന മനോഭാവമാണ് നല്ലൊരു വിഭാഗം ആള്‍ക്കാര്‍ക്കും. പുറത്തിറങ്ങിയാലുളള കാഴ്ചകള്‍ കാണുമ്പോള്‍ അത്തരത്തില്‍ തോന്നിപോവുകയാണ്. സാമൂഹിക പ്രതിബദ്ധത, കരുതൽ, അനുസരണ എന്നിവയൊക്കെ ഉണ്ടെന്ന് കരുതി നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അവ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സങ്കടകരമാണെന്നും ഡോക്ടര്‍ പറയുന്നു. മാസങ്ങളോളമായി പിപിഇ കിറ്റിനുളളില്‍ ശ്വാസംമുട്ടി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോടും ഡോക്ടര്‍മാരോടും കരുണ കാണിക്കണമെന്നും പറയുന്നു. ഇതിനുമപ്പുറം കൊവിഡിനെ കുറിച്ച് എങ്ങനെ അവബോധം നല്‍കണമെന്നും ഡോക്ടര്‍ ചോദിക്കുന്നു.

Also read:  ചീഫ് വിപ്പിന് 17 പേഴ്‌സണല്‍ സ്റ്റാഫിനെകൂടി അനുവദിച്ച് സര്‍ക്കാര്‍, വര്‍ഷം ശമ്പളമായി നല്‍കേണ്ടത് മൂന്നു കോടി ,രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍