വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 12 ജീവനക്കാര്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 5 സ്ഥിരം ജീവനക്കാരും 7 കരാർ തൊഴിലാളികളെയുമാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.
ഇയാൾ ജോലി ചെയ്തിരുന്ന വിഭാഗം നാളെ അണുവിമുക്തമാക്കും.
ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടവും വ്യക്തമല്ല.