” ഞാൻ പോകുന്നു ” ഇത്രയും മാത്രമാണ് ദേവികയുടെ ആത്മഹത്യകുറിപ്പ്.
നിർഭാഗ്യവശാൽ ആ കുറിപ്പിന്റെ പേരിലല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്…. !
പകരം മാധ്യമങ്ങളും തല്പരകക്ഷികളും കൂടി ഒരു അജണ്ടയുണ്ടാക്കി അത് പൊതുബോധത്തിലേക്ക് കുത്തിവെക്കുകയാണ്.
ദേവികയുടെ വീട്ടിൽ ടി വി ഉണ്ടോ…?. .
ഉണ്ട് തത്കാലം അതിന് എന്തോ ചെറിയ തകരാറുണ്ട്. അത് നന്നാക്കിയാൽ മതി.
ഇനി ദേവികയുടെ വീട്ടിൽ സ്മാർട്ട് ഫോൺ ഉണ്ടോ?
ഉണ്ട്, സ്മാർട്ട് ഫോൺ ഉണ്ട്. ദേവിക സ്കൂളിലെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗവുമാണ്.
ക്ലാസ് ടീച്ചർ ദേവികയെ വിളിച്ചു. ക്ലാസ് ഒന്നാംതീയതി തുടങ്ങുന്നത് ട്രയൽ റൺ ആണെന്നും ജൂൺ 8 മുതലാണ് യഥാർത്ഥ ക്ലാസ് ആരംഭിക്കുന്നത് എന്നും അറിയിച്ചിരുന്നു. അതിലൊന്നും ആ കുട്ടിക്ക് ഒരു പരിഭവവും ഉണ്ടായിരുന്നില്ല.
ഇളയ കുട്ടിയെ സ്കൂളിൽ ചേർക്കാൻ പോയപ്പോഴും അധ്യാപകർ കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ആ കുട്ടികൾക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.
ടി വി നന്നാക്കുന്നതുവരെ ഫോണിൽ ക്ലാസ് കേൾക്കാം കേൾക്കാതിരിക്കാം. യൂ റ്റ്യുബിൽ കാണാം. ടി വി യിൽത്തന്നെ ആവർത്തിച്ചു വരുന്നതാണ്. എപ്പോൾ വേണമെങ്കിലും കാണാം.
തദ്ദേശ സ്വയംഭണസ്ഥാപനങ്ങളും അയൽക്കൂട്ടങ്ങളും വിദ്യാഭ്യാസവകുപ്പും കേന്ദ്രീകരിച്ച് സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്നു മുഖ്യമന്ത്രി സർക്കുലർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൊടുത്തിട്ടുള്ളതാണ്.
വിദ്യാഭ്യാസമന്ത്രി ചാനലുകളിൽ വന്നു പലവട്ടം ഇതൊക്കെ വിശദീകരിച്ചതുമാണ്.
ധനകാര്യവകുപ്പും കെ എസ് എഫ് ഇ യിലൂടെ കുട്ടികളെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
വിദ്യാർത്ഥി യുവജന സംഘടനകളും സജീവമായി സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്നിൽത്തന്നെയുണ്ട്.
പക്ഷേ കുട്ടി മരിച്ചതിനു കാരണം ചാനലുകൾ തീരുമാനിച്ചു. അതോടെ എല്ലാവരും അതങ്ങു സമ്മതിച്ചു. പിന്നെ അതിന്റെ മുകളിലാണ് ചർച്ച.
കുട്ടിയുടെ മരണമൊഴിയിൽ ഇതൊന്നുമില്ല. പെറ്റ കാളയ്ക്കു കയറുമായി ചാനലുകൾ കൂടെ “പ്രബുദ്ധ ” എന്നു വിളിക്കുന്ന കേരളക്കാരും !
വിപ്ലവകാരങ്ങളായ പരിഷ്കാരങ്ങളും, കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ലോകശ്രദ്ധ നേടി മുന്നോട്ടുപോകുന്ന സർക്കാരിനെ ഒന്നു പുറകോട്ടു വലിക്കാൻ പറ്റുമോ എന്നാണ് ഇവർ ശ്രമിക്കുന്നത്…ആയിക്കോട്ടെ അതിൽ പരാതിയില്ല.
പക്ഷേ ആ കുട്ടിക്ക് നീതിലഭിക്കണം.
ഈ കുട്ടി മരിച്ചത് ഒരിക്കലും ഓൺലൈൻ ക്ളാസ്സുമായി ബന്ധപ്പെട്ട വിഷയത്തിലാവാൻ ഒരുകാരണവും കാണുന്നില്ല.
അതുകൊണ്ട് ഇതിന്മേൽ അന്വേഷണം അത്യാവശ്യമാണ്. ഇത് ആത്മഹത്യ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്. അന്വേഷണം നടത്തിയാൽമാത്രമേ വാസ്തവം പുറത്തുവരികയുള്ളു. മാതാപിതാക്കളെയും ആ മാധ്യമപ്രവർത്തകനെയും ചോദ്യം ചെയ്യണം. മാധ്യമപ്രവർത്തകൻ അങ്ങോട്ടുകൊടുത്ത പിടിവള്ളിയിൽ അവർ തൂങ്ങുകയായിരുന്നു.
ഇനി എന്തെങ്കിലും കാരണത്താൽ ദേവിക ആത്മഹത്യ ചെയ്തതാണെങ്കിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലം ആ കുട്ടിക്ക് വിദ്യാഭ്യാസം എന്ന പേരിൽ നമ്മൾ കൊടുത്തത് എന്താണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ മരണം എന്നത് മാത്രം ഓപ്ഷനാക്കുന്ന ന്ഒരു തലമുറയെ ബ്രോയിലർ കോഴികളെ പ്പോലെ വളർത്തുന്നതിൽ എന്ത് കാര്യമാണുള്ളത്…?
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾ ധൈര്യത്തോടെ ഇംഗ്ളീഷ് ചാനലുകളുടെ മുന്നിൽ സംസാരിക്കുന്നത് നമ്മൾ കണ്ടു . കഴിഞ്ഞ ഒരാഴ്ച മുൻപേ sslc പരീക്ഷ എഴുതാൻ വന്ന പത്താംതരം വിദ്യാർത്ഥിനി ചാനലുകളോട് പറഞ്ഞ വളരെ പ്രസക്തമായ ഒരു കാര്യമുണ്ട് ‘ ഐ ബിലീവ് ഇൻ മൈ ഗവണ്മെന്റ് ‘ എന്നാണത്.
കുട്ടികളിൽ ആ വിശ്വാസം വെറുതെ ഉണ്ടായതല്ല അതിന്റെ പിറകിൽ ഒരു ഗവണ്മെന്റ് സിസ്റ്റത്തിന്റെ നിശ്ചയദാര്ഢ്യമുണ്ട്, അധ്വാനമുണ്ട്….. വർഷാന്ത്യ പരീക്ഷകളുടെ അന്ന് പോലും പുസ്തകമെത്താത്ത, ഓണം നേരത്തെ എത്തിയതാണെന്നു ന്യായം പറഞ്ഞ, പൊതു പരീക്ഷയുടെ മൂല്യനിർണ്ണയം കോഴിക്കച്ചവടമാക്കിയ, കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ഇന്നിവിടെ സ്മാർട്ട് ക്ലാസ്റൂമുകളിലും, ഓൺലൈൻ അദ്ധ്യാപനത്തിലും എത്തിയതിന് കൂടുതൽ ഒന്നുമില്ല നാല് വർഷത്തെ ചരിത്രമുണ്ട്.
‘പട്ടിണികാരണം കുട്ടി മണ്ണ് വാരിത്തിന്നു ‘ എന്ന് മനുഷ്യത്വരഹിതമായ കള്ള വാർത്ത ചമച്ച മാധ്യമ വ്യഭിചാരികളുടെ നാടാണിത്. അവിടെ മാധ്യമങ്ങൾ കൊരുത്തിടുന്ന ഇരയിൽ കൊത്താൻ ഇനിയും എനിക്ക് തലയിൽക്കൂടെ ഇടത് വിരുദ്ധതയുടെ ട്രെയിൻ ഒടുന്നൊന്നുമില്ല.
ദേവിക ആത്മഹത്യ ചെയ്തതാണോ എന്നാണ് ആദ്യം ചർച്ച ചെയ്യേണ്ടത്, അന്വേഷിക്കേണ്ടത്.
ദേവികയുടെ മരണം അന്വേഷിക്കണം.
അതാണ് ആ കുട്ടിക്ക് കിട്ടേണ്ടുന്ന നീതി.
റിജോ കണ്ണപിലാവ്