English हिंदी

Blog

Businessman

വിദേശത്ത്‌ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം നടത്തുന്ന തും വാടക ഇനത്തില്‍ വരുമാനം ആര്‍ജിക്കുന്നതും സാധാരണമാണ്‌. വിദേശ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഭവനത്തില്‍ വാട യ്‌ക്ക്‌ താമസിക്കുന്നവര്‍ ഒരു കാര്യം പ്ര ത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. വിദേശ ഇന്ത്യക്കാര്‍ക്ക്‌ നല്‍കുന്ന വാടകയ്‌ക്ക്‌ ടിഡിഎസ്‌ (സ്രോതസില്‍ നികുതി പിടിക്കുക) ബാധകമാണ്‌.

വിദേശത്ത്‌ താമസിക്കുന്ന കെട്ടിട ഉടമകള്‍ തന്റെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം നികു തി ഒഴിവ്‌ പരിധിക്കു താഴെയാണെന്ന്‌ പ്രസ്‌താവിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ടിഡിഎസ്‌ ബാധകമാകും. 30 ശതമാനം നികുതിയും നാല്‌ ശതമാനം സെസും ഉള്‍പ്പെടെ 31.2 ശതമാനമാണ്‌ ഈടാക്കേണ്ടത്‌. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ വാടക കുറഞ്ഞ തുകയാണെങ്കിലും ടിഡിഎസ്‌ ബാധകമാണ്‌. ഉദാഹരണത്തിന്‌ വാടക പ്രതിമാസം 5000 രൂപയായിരുന്നാല്‍ പോലും 31.2 ശതമാനം ടിഡിഎസ്‌ ഈടാക്കേണ്ടതുണ്ട്‌.

Also read:  ആശങ്കയോടെ തമിഴ്നാട് ; 24 മണിക്കൂറിനിടെ 64 പേർ മരിച്ചു

ഇത്തരം സാഹചര്യങ്ങളില്‍ ടിഡിഎസ്‌ ഈടാക്കേണ്ടത്‌ വാടകക്ക്‌ താമസിക്കുന്നയാളുടെ ഉത്തരവാദിത്തമാണ്‌. ഇതിനായി വാട കക്കാരന്‍ ടാക്‌സ്‌ ഡിഡക്ഷന്‍ അക്കൗണ്ട്‌ നമ്പര്‍ (ടാന്‍) എടുക്കേണ്ടതുണ്ട്‌. എന്‍എസ്‌ഡിഎല്ലി (നാഷണല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡ്‌) ന്റെ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി ടാന്‍ നമ്പരിന്‌ അപേക്ഷിക്കാം. ടാന്‍ നമ്പര്‍ ലഭിച്ചു കഴിഞ്ഞാ ല്‍ വാടകക്കാരന്‌ എല്ലാ മാസവും ടിഡിഎസ്‌ ഈടാക്കിയതിനു ശേഷം അത്‌ ഓണ്‍ലൈന്‍ വഴി അടക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ 5000 രൂപയാണ്‌ വാടകയെങ്കില്‍ ആ തുകയുടെ 31.2 ശതമാനമായ 1560 രൂപ ടിഡിഎസ്‌ ആയി ഈടാക്കണം. ബാക്കി തുക കെ ട്ടിട ഉടമയ്‌ക്ക്‌ നല്‍കാം.

ഓരോ മാസത്തെയും ടിഡിഎസ്‌ അടുത്ത മാസം ഏഴാം തീയതിയ്‌ക്കുള്ളില്‍ ആദായ നികുതി വകുപ്പിലേക്ക്‌ അടച്ചിരിക്കണം. ഉദാഹരണത്തിന്‌ ജൂലായ്‌ അഞ്ചിനാണ്‌ വാടക നല്‍കുന്നതെങ്കില്‍ അതില്‍ നിന്നും ഈടാക്കിയ ടിഡിഎസ്‌ ഓഗസ്റ്റ്‌ ഏഴിനുള്ളില്‍ അടച്ചിരിക്കണം. ടിഡിഎസ്‌ കൃത്യസമയത്തിനകം അടച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും. ടിഡിഎസ്‌ അടയ്‌ക്കു ന്നത്‌ വൈകിപ്പിക്കുന്നത്‌ 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 276 ബി പ്രകാരം മൂന്ന്‌ മാസം മുതല്‍ ഏഴ്‌ വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. അതേ സമയം വിദേശ ഇന്ത്യക്കാരനായ കെട്ടിട ഉടമയില്‍ നിന്നും ടിഡിഎസ്‌ ഈടാക്കാത്തത്‌ മൂലം ജയില്‍ ശിക്ഷ നേരിടേണ്ടി വരില്ല. ടിഡിഎസ്‌ ആയി ഈടാക്കേണ്ട തുകയ്‌ക്ക്‌ തുല്യമായ പിഴ നല്‍കേണ്ടി വരും.

Also read:  കരുവന്നൂര്‍ തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

എല്ലാ ത്രൈമാസത്തിലും വാടകക്കാരന്‍ വാടകയുടെ ടിഡിഎസ്‌ സംബന്ധിച്ച നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. ഓരോ ത്രൈ മാസവും കഴിഞ്ഞതിനു ശേഷം ഒരു മാസത്തിനകം റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം. ഉദാഹരണത്തിന്‌ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ടിഡിഎസ്‌ സംബന്ധിച്ച റിട്ടേണ്‍ ജൂ ലായ്‌ 31നുള്ളില്‍ സമര്‍പ്പിച്ചിരിക്കണം.

Also read:  കെഎസ്ആര്‍ടിസി ബസ് അപകടം: ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും മന്ത്രി . എ.കെ . ശശീന്ദ്രന്‍

ഓണ്‍ലൈന്‍ വഴി ടിഡിഎസ്‌ സമര്‍പ്പിച്ചതിനു ശേഷം 15 ദിവസത്തിനുള്ളില്‍ ഫോം 16 എയില്‍ കെട്ടിട ഉടമയ്‌ക്ക്‌ ടിഡിഎസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരിക്കണം. ഓരോ തവണയും വാടക നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വഴി ആ ദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലെ ഫോം 15 സിഎ പൂരിപ്പിച്ച്‌ നല്‍കിയിരിക്കണം. പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം രൂപക്ക്‌ മുകളിലാണ്‌ വാടകയെങ്കില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റില്‍ നിന്നും ഫോം 15 സിബി കരഗതമാക്കിയിരിക്കണം.