മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേർ എത്തിയിട്ടുണ്ട്.
ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. യുഎഇയിൽനിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേർ, ഒമാൻ 50 വിമാനം – 8,707 പേർ, ഖത്തർ 36 വിമാനം – 6005 പേർ, ബഹ്റൈൻ 26 വിമാനം – 4309 പേർ, സൗദി 34 വിമാനം – 7190 പേർ. ഇത് ഗൾഫ് നാടുകളിൽനിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളിൽനിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകൾ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരിൽ 1524 മുതിർന്ന പൗരൻമാരും 4898 ഗർഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേർ തൊഴിൽ നഷ്ടപ്പെട്ടു എത്തിയവരാണ് .