അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.
കേപ്ടൗണ്‍: വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി കങ്കാരുപ്പട ഫൈനലില്‍. അ ഞ്ച് റണ്ണുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകളെ ആസ്ട്രേലിയന്‍ പെണ്‍പട പുറത്താക്കിയത്. ആ ദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. എട്ടു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
മറുപടി ബാറ്റിങ്ങില്‍, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ (34 പന്തില്‍ 52 റണ്‍സ്) അര്‍ധസെഞ്ചറിയും ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം നേടാനാ യില്ല. നാല് ഓവറിനുള്ളില്‍ തന്നെ ആദ്യ മൂന്ന് വിക്കറ്റുകള്‍ വീണതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 34 പന്തില്‍ 52 റണ്‍സ് കണ്ടെ ത്തി. ആറ് ഫോറും ഒരു സിക്സും സഹിതമാണ് താരം കളം നിറഞ്ഞത്. ജെമിമ റോഡ്രിഗസും മികച്ച രീതി യില്‍ ബാറ്റ് വീശി. താരം 23 പന്തില്‍ 43 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം തക ര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 28 റണ്‍സിലെത്തുമ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരു ന്നു. മികച്ച ഫോമിലുള്ള സ്മൃതി മന്ധന രണ്ട് റണ്ണുമായി സഹ ഓപ്പണര്‍ ഷെഫാലി വര്‍മ ഒന്‍പത് റണ്‍സും മൂന്നാമതായി ക്രീസിലെത്തിയ യസ്തിക ഭാട്ടിയ രണ്ട് റണ്ണുമായും പുറത്തായി.
പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍- ജെമിമ റോഡ്രിഗസ് എന്നി വരുടെ ബാറ്റിങ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ഇരു വരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടു ണ്ടാക്കി. 24 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 43 റണ്‍സ് അടിച്ചെടുത്ത ജെമിമ പുറത്തായതിന് പിന്നാ ലെ ഹര്‍മന്‍പ്രീത് ഒറ്റയ്ക്ക് തകര്‍ത്തടിച്ചു. താരം ആറ് ഫോറും ഒരു സിക്സും പറത്തി. സ്‌കോര്‍ 133ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ റിച്ച ഘോഷും മട ങ്ങി. താരം 14 റണ്‍സു മാ യി പുറത്തായി.