കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിന് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സൗകര്യവും പുതിയ കാർ ഫിനാൻസ് സ്‌കീമുകളും അവതരിപ്പിച്ച് നിാൻ ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസാൻ വാഗ്ദാനം ചെയ്യുന്നത്. കാർ വായ്പകളുടെ പേപ്പർലെസ് പേയ്‌മെന്റും വനിതകളായ അപേക്ഷകർക്ക് പ്രത്യേക ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ, പൊതുമേഖലാ ജീവനക്കാർ, മറ്റ് ജോലിയുള്ളവർ, സ്വയംതൊഴിൽ,പോലീസ്, കാർഷിക മേഖല ജീവനക്കാർ എന്നിവർക്കായുള്ള പ്രൊഫഷണൽ അധിഷ്ഠിത സ്‌കീമുകളുമുണ്ട്.
നിലവിലുള്ള കൊവിഡ് സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് നിസാൻ ഇന്ത്യ അറിയിച്ചു.
വാഹനം ഉപഭോക്താവിന്റെ പക്കൽ നിന്നും വർക്ക് ഷോപ്പിലെത്തിച്ച് സർവീസ് നടത്തി തിരിച്ച് നൽകും. െ്രെഡവർമാർ പൂർണമായും ശുചിത്വ നിയന്ത്രണങ്ങൾ പാലിച്ചാണ് വാഹനങ്ങൾ വിതരണം ചെയ്യുക. നിസാന്റെ പ്രധാന നഗരങ്ങളിലും പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സേവനം ലഭിക്കും.
നൂതന സാമ്പത്തിക പദ്ധതികളും കാർ സർവീസ് ചെയ്യുന്നതിനുള്ള സൗകര്യവും ഉൾപ്പെടെ, ഓരോ ഘട്ടത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
മെഡിക്കൽ അത്യാഹിതങ്ങളിലും (കോവിഡ് ഉൾപ്പെടെ) തൊഴിൽ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇ.എം.ഐ അടവിന് ‘ജോബ് ലോസ് പ്രൊട്ടക്ഷൻ’ പദ്ധതി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ‘ബയ് നൗ പേ ഫ്രം ജനുവരി 2021’ ഓഫർ, യൂസ്ഡ് കാർ ബിസിനസിലെ അവസരങ്ങൾക്ക് ‘സീറോ മൈൽ കാർ’ പദ്ധതി, ആരോഗ്യ അടിയന്തരാസ്ഥയോ തൊഴിൽ നഷ്ടമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഇ.എം.ഐ പരിരക്ഷക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി എന്നിവയാണ് നിസാൻ ഉൾപ്പെടുത്തിയത്.