കോവിഡ് 19 പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിലും ഇന്ത്യൻ റെയിൽവേ വഴിയുള്ള ചരക്കു നീക്കം പൂർണ തോതിൽ പ്രവർത്തനക്ഷമമായിരുന്നു. കൂടാതെ ഗാർഹിക, വ്യവസായ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനും കഴിഞ്ഞു. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ
റെയിൽവേ വഴിയുള്ള ചരക്കു നീക്കത്തിൽ കൂടുതൽ ഉണർവ് വന്നതായി റെയിൽവേ അധികൃതർ വിലയിരുത്തുന്നു.
2020 ഏപ്രിലിലെ ചരക്കു നീക്കവുമായി താരതമ്യം ചെയ്യുമ്പോൾ, 2020 മെയ് മാസത്തിൽ റെയിൽവേ 25 ശതമാനം അധികം, അതായത് 82.27 മില്യൺ ടൺ അവശ്യ സാധനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. 2020 ഏപ്രിലിൽ ഇത് 65.14 മില്യൺ ടൺ ആയിരുന്നു
2020 ഏപ്രിൽ 1 മുതൽ 2020 ജൂൺ 9 വരെ 175.46 മില്യൺ ടൺ അവശ്യ സാധനങ്ങൾ തടസമില്ലാതെ രാജ്യത്തുടനീളം ചരക്കു തീവണ്ടികളിൽ വിതരണം ചെയ്തു.
ഇത് കൂടാതെ, 2020 മാർച്ച് 22 മുതൽ 2020 ജൂൺ 9 വരെ 3861 പാർസൽ ട്രെയിനുകളും സർവീസ് നടത്തി. മൊത്തം 1,37,030 ടൺ വസ്തുക്കളാണ് ഈ പാർസൽ ട്രെയിനുകൾ വഴി വിതരണം ചെയ്തത്.