English हिंदी

Blog

railwire-broadband-internet-services-500×500

കൊച്ചി: യാത്രകൾക്കിടയിൽ ഉന്നതഗുണനിലവാരവും തടസങ്ങളുമില്ലാത്ത ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യേകിച്ച് ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്ക് തുടർച്ചയായി യാത്ര ചെയ്യേണ്ടിവരുന്നവർ. അവർക്ക് മികച്ച സേവനം നൽകുകയാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലിന്റെ റെയിൽവയർ.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയിൽടെൽ സാധാരണ ജനവിഭാഗങ്ങൾക് സൗജന്യമായി ഉപയോഗിക്കാവുന്ന സ്ഥിരതയയും വേഗതയുമേറിയ ഇന്റർനെറ്റ് രാജ്യത്തെ 5640 അധികം റയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നത്. റെയിൽവയർ വൈഫൈ ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ വൈഫൈ ശൃംഖലയാണ്.
ഇന്ത്യൻ റെയിൽവെയുടെ വിഭാഗമായ ിൽടെലിന്റെ ‘റെയിൽവയർ’ ബ്രോഡ്ബാൻഡ് സർവിസ് ലക്ഷങ്ങൾക്കാണ് ദിവസവും പ്രയോജനം ചെയ്യുന്നത്. സാധാരണ ജനവിഭാഗങ്ങൾക്ക് ലഭ്യമാവുന്ന തരത്തിലുള്ള കുറഞ്ഞ നിരക്കിലാണ് സർവീസുകൾ നൽകുന്നത്. ഓൺലൈൻ പഠന ആവശ്യത്തിനും വർക്ക് ഫ്രം ഹോം ആവശ്യക്കാർക്കും സേവനം ലഭിക്കും.

Also read:  മണിപ്പൂർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു

വിവരസാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് രാജ്യം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ പോലും വിവരസാങ്കേതികവിദ്യ മാർഗമാകുന്നു. സ്ലേറ്റിൽ എഴുതി പഠിച്ച കാലത്ത് നിന്ന് ടാബ്ലറ്റുകളിൽ ആദ്യാക്ഷരം കുറിക്കുന്ന കാലത്തേക്ക് എത്തിച്ചേർന്നു. സംസ്ഥാനത്ത് ഈ അധ്യയന വർഷം പഠനം ഓൺലൈനായി ആരംഭിച്ചു

Also read:  ഡല്‍ഹി ഉഴുത് മറിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി

രാജ്യത്തെ മിനിരത്‌ന കമ്പനിയായ റെയിൽടെൽ റയിൽവയർ ബ്രാൻഡിൽ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾ മികവിന്റെയും വേഗതയുടെയും പുതിയ അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
വർക് ഫ്രം ഹോം ജനങ്ങളുടെ ജീവിതചര്യയായി മാറിക്കഴിഞ്ഞു. തടസങ്ങളില്ലാത്ത അതിവേഗ ഇന്റർനെറ്റിന് ഫൈബർ ഒ്ര്രപിക്‌സ് കേബിളുകൾ നൽകി വരുന്ന വേഗതയും മികവും പലപ്പോഴും മൊബൈൽ നെറ്റ്‌വർക്ക് സംവിധാനങ്ങൾക്ക് നൽകാൻ സാധിക്കുന്നില്ല.
വലിയ ഫയലുകൾ ഷെയർ ചെയ്യുവാനും വീഡിയോ കോളുകൾ, ഗെയിമിംഗ്, ഓൺലൈനായി പഠനം തുടങ്ങിയവക്ക് വേഗതയോടൊപ്പം തടസങ്ങളില്ലാത്ത ഇന്റർനെറ്റും ലഭിക്കുക.
വിവരങ്ങൾക്ക് : www.railwire.co.i