കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീല ങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിംങ്ങിലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്
തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചരിത്ര വിജയവുമായി ഇന്ത്യ. ശ്രീലങ്കയ്‌ക്കെ തിരായ മൂന്നാം ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിം ങ്ങി ലും നിറഞ്ഞാടിയ ഇന്ത്യ 317 റണ്‍സി ന്റെ റെക്കോര്‍ഡ് വിജയമാണ് കരസ്ഥമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 22 ഓവ റില്‍ 73 റണ്‍സ് മാത്രമെടുക്കാനേ സാധി ച്ചുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, 2 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ്ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ശ്രീലങ്കയെ ഏറിഞ്ഞിട്ടത്.2008 ജൂലൈയില്‍ 290 റണ്‍സിന് അയര്‍ലന്‍ഡിനെ ന്യൂസീലന്‍ ഡ് തോല്‍പ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഈ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം തി രുത്തിയത്.
വിരാട് കോഹ്ലിയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ചറികളാണ് ഇന്ത്യയെ കൂറ്റന്‍ റണ്‍സിലെത്തിച്ചത്. കോഹ്ലി 110 പന്തില്‍ 166 റണ്‍സുമായി പറത്താകാതെ നിന്നു.97 പ ന്തില്‍ 116 റണ്‍സാണ് ശുഭ്മന്‍ ഗില്ലിന്റെ സംഭാവന. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (49 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42), ശ്രേയസ് അയ്യര്‍ (32 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. സൂര്യകു മാര്‍ യാദവ് നാലു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. കെ.എല്‍.രാഹുല്‍ ആറു പന്തില്‍ ഏഴു റണ്‍ സെടുത്തു. അക്ഷര്‍ പട്ടേല്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ഫീല്‍ഡിങ്ങിനിടെ ജെഫ്രി വാന്‍ഡെര്‍സേയും അഷേന്‍ ബണ്ടാരയും പരിക്കേറ്റ് പുറത്തായതോടെ പത്തുപേരുമായാണ് ശ്രീലങ്ക മത്സരം പൂര്‍ത്തിയാക്കിയത്.