കൊച്ചി: ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ കെട്ടിടനിർമാണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്. നിർബന്ധ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷൻ സമയപരിധി 23 സംസ്ഥാനങ്ങളിൽ ആറു മാസത്തേക്കും ഒരു സംസ്ഥാനത്ത് ഒമ്പതു മാസത്തേക്കും നീട്ടിനൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വായ്പകൾ ഒറ്റത്തവണ പുനരേകീകരിക്കുക, ഭവന വായ്പാ പലിശ അഞ്ചു ശതമാനമാക്കി കുറയ്ക്കുക, ജി.എസ്.ടി ഇളവ് എന്നിവയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടന സമാചാർ ഫൗണ്ടേഷൻ നൽകിയ നിവേദനത്തിന് മറുപടിയിലാണ് ഇക്കാര്യം.
റിയൽഎസ്റ്റേറ്റ് മേഖലയിലെ വ്യവസായികളുടേയും ഉപഭോക്താക്കളുടേയും താൽപര്യം സർക്കാർ സംരക്ഷിക്കും. റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്കു സമർപ്പിച്ച ഓൺലൈൻ നിവേദനം പരിഗണിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ലോക്ക് ഡൗൺ കാരണമുണ്ടായ തൊഴിലാളികളുടെ തിരിച്ചുപോക്കും നിർമാണ സാമഗ്രികളുടെ ഔർലഭ്യവും മൂലം വൻകിട റിയൽഎസ്റ്റേറ്റ് പദ്ധതികളും പൂർത്തിയാക്കാനായിട്ടില്ല. പൂർത്തിയായവ ഉപഭോക്താക്കൾക്ക് കൈമാറാനും കഴിഞ്ഞിട്ടില്ല. പ്രതിസന്ധി കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോടും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഭവന വായ്പ എടുത്തവർക്കും ലഭ്യമാണ്. കാലതാമസമുണ്ടെങ്കിലും പദ്ധതികൾ മുടങ്ങാതിരിക്കാനാണ് ഇളവുകളെന്നും മറുപടി ലഭിച്ചതായി ക്രെഡായ് കേരള വൃത്തങ്ങൾ പറഞ്ഞു.