Web Desk
യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 39,904 ആയി. അതേസമയം ചികിത്സയിലായിരുന്ന 465 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇവരടക്കം ആകെ 22,740 പേരാണ് യുഎഇയില്‍ കൊവിഡ് മുക്തി നേടിയത്.
രണ്ട് പേരാണ് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 283 ആയി. നിലവില്‍ 16,881 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 37,000 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനകളുടെ എണ്ണം 25 ലക്ഷം കടന്നതായി കഴിഞ്ഞ ശനിയാഴ്ച അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.