ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി
കൊച്ചി: ഇന്ത്യയിലെ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ ഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്ത് രൂപ മുഖവില യുള്ള ഓഹരി ഒന്നിന് 22 രൂപ (220 ശത മാനം)യാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. ഇതുപ്രകാരം കമ്പനി വിതരണം ചെയ്യുന്ന ആകെ ഇട ക്കാല ലാഭവിഹിതം 883.19 കോടി രൂപയായിരിക്കും.
ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും.2023 ഏപ്രി ല്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനി അതിന് ശേഷം ഓരോ വര്‍ഷവും തുടര്‍ച്ചയായി ലാ ഭ വിഹിതം നല്‍കുന്നുണ്ട് . ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാ ണ് മുഖവിലയുടെ 100 ശതമാനത്തിലധി കം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 ശതമാനം (ഓഹരി ഒന്നി ന് 20 രൂപ) ഇടക്കാല ലാ ഭവിഹിതം നല്‍കി.
ഇടക്കാല ലാഭവിഹിത പ്രഖ്യാപനം കമ്പനിയുടെ സുസ്ഥിരമായ ബിസിനസ് മുന്നേറ്റവും മികച്ച വളര്‍ച്ചയു മാണ് തെളിയിക്കുന്നതെന്നും തുടര്‍ന്നും വളര്‍ച്ചയുടെ പാതയില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.