Web Desk
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായാണ് വിവരം. ഈ മാസം 15 ന് ലളിതമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് വിവാഹം നടത്തും.
ബാഗ്ലൂരില്‍ ഐ.ടി കമ്പിനി നടത്തുകയാണ് വീണ. എസ്‌എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന റിയാസ്, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.2009 ല്‍ കോഴിക്കോട് മണ്ഡലത്തിലെ പാര്‍ലമെന്‍റ് സ്ഥാനാര്‍ഥികൂടിയായിരുന്നു റിയാസ്.