കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ അരക്കോടി രൂപ സംഭാവന നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് തുക കൈമാറി. സർക്കാർ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഇസാഫ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ മെറീന പോൾ എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളിലേക്കും ഭക്ഷ്യ കിറ്റുകൾ ഇസാഫ് നൽകിയിരുന്നു. അതിഥി തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനക്കായി ബന്ധു ക്ലിനിക്കുകളും പോലീസ് വകുപ്പുമായി സഹകരിച്ച് വിയ്യൂർ ജയിലിലും മെഡിക്കൽ കോളേജിലും ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇസാഫ് നടത്തിയിരുന്നു.