കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത് .നിലവിൽ രാജ്യസഭാംഗമായ വീരേന്ത്രകുമാർ കോഴിക്കോട് നിന്നുള്ള മുൻ ലോകസഭാംഗം കൂടിയായണ് .ലോക് താന്ത്രിക് ജാനതാദൾ സംസ്ഥാന അധ്യക്ഷൻ
കൂടിയായ അദ്ദേഹം തത്വ ചിന്തകൻ ,എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു .
എൽ .ഡി .എഫ് രൂപീകരിച്ച കാലത്തു മുന്നണിയുടെ ആദ്യ കൺവീനറായിരുന്നു .സോഷ്യലിസിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ
അമരക്കാരിൽ ഒരാളായിപ്രവർത്തിച്ച അദ്ദേഹം മുൻ മദ്രാസ് നിയമസഭാംഗമായിരുന്ന പദ്‌മപ്രഭ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22 നാണ് വയനാട് കൽപ്പറ്റയിലെ പ്രശസ്തമായിരുന്ന ജൈന കുടുംബത്തിൽ
ജനിക്കുന്നത് .മദ്രാസ് വിവേകാനന്ദ കോളേജിൽ നിന്ന് തത്വ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി
സർവകലാശാലയിൽ നിന്ന് എം .ബി എ ബിരുദവും കരസ്ഥമാക്കി .1987 ൽ കേരള നിയമസംഗവും വനം വകുപ്പ് മന്ത്രിയുമായി
48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രി സ്ഥാനം രാജിവെച്ചു .
കേന്ത്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിൻറെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി
സേവനമനുഷ്ഠിച്ചിട്ടുണ്ട് .അടിയന്തരാവസ്ഥകാലത്തു ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു .
ഭാര്യ :ഉഷ മക്കൾ :എം .വി .ശ്രേയസ് കുമാർ ,എം .വി .ആശ ,എം .വി .നിഷ ,എം .വി .ജയലക്ഷ്മി .
