English हिंदी

Blog

a

സുമിത്രാ സത്യൻ

ഏകദേശം  രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഒരു ചികിത്സാശാഖയാണ് ആയുർവ്വേദം.ചികിത്സയ്ക്ക്  മാത്രമല്ല രോഗപ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്കുന്ന ഔഷധവ്യവസ്ഥയാണ് ആയുർവേദത്തിനുള്ളത് .  വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീരസന്തുലനം ഉറപ്പാക്കുകയാണ് ആയുര്‍വേദത്തിന്‍റെ രീതി.അത് കൊണ്ട് തന്നെ മറ്റേതൊരു ചികിത്സാശാഖയെക്കാളും മഴക്കാലരോഗങ്ങൾക്കും രോഗപ്രതിരോധത്തിനും ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായ  ചികിത്സാരീതിയാണ് ആയുർവ്വേദത്തിനുള്ളത് .  കോവിഡ് 19 വ്യാപകമായ ഈ സമയത്ത് , രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഇവിടേയാണ്‌ ആയുർവ്വേദത്തിന്‍റെ പ്രസക്തിയും പ്രാധാന്യവുമെന്ന്  കേരളത്തിലെ ആയുർവ്വേദ രംഗത്തെ  പ്രഥമ ചികിത്സാലയങ്ങളിൽ  ഒന്നായ,  തൊണ്ണൂറു വർഷം  പഴക്കമുള്ള ധന്വന്തരി വൈദ്യശാലയുടെ മാനേജിങ് ഡയറക്ടർ ഡോ.. സതീഷ് ധന്വന്തരി അഭിപ്രായപ്പെട്ടു..
‘ ദി ഗൾഫ് ഇന്ത്യൻസ് ഡോട്ട് കോം’  ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

മഴക്കാല രോഗങ്ങളെ മാത്രമല്ല കോവിഡ് 19 പോലുള്ള  ഭീകരവൈറസുകളെ പോലും പ്രതിരോധിച്ചു നിർത്താൻ  ശരീരത്തെ പ്രാപ്തമാക്കാൻ കഴിവുള്ളതാണ് ആയുർവ്വേദമെന്ന്  ലോകമിന്ന് അംഗീകരിച്ചു വരുന്നു. .ഇതിന്‍റെ ശാസ്ത്രീയ വശത്തെ കുറിച്ച് വ്യക്തമാക്കാമോ?

രോഗം ബാധിച്ച ശരീരഭാഗത്തെ മാത്രം ചികിത്സിക്കുന്നതിലല്ല മറിച്ച് വ്യക്തിയെ സമഗ്രമായി സുഖപ്പെടുത്തുന്നതിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ശരീരത്തിലെ മുഴുവന്‍ വിഷാംശങ്ങളെയും ഇല്ലാതാക്കി തികച്ചും പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിന്‍റെ പ്രതിരോധവും സൗഖ്യവും ആയുര്‍വേദം വീണ്ടെടുക്കുന്നു.ഈ ചികിത്സാരീതിയാണ് ആയുർവ്വേദം അനുവർത്തിച്ചു  പോരുന്നത്. ഓരോ മനുഷ്യ ശരീരവും വ്യത്യസ്തമാണ്. അതിനാൽ ഓരോരുത്തർക്കും വ്യത്യസ്തമായ ചികിത്സാരീതികൾ ചെയ്യേണ്ടി വരുന്നു.ശരീരത്തിന്‍റെ പ്രതിരോധ ശേഷി, പ്രായം, സൂക്ഷ്മാവസ്ഥ തുടങ്ങിയ ഘടകങ്ങൾ ഇതിൽ പരിഗണിക്കപ്പെടുന്നു. രോഗം  ചികിൽസിക്കുക  മാത്രമല്ല, രോഗിയുടെ ശരീരത്തെ  സമ്പൂർണമായും മെച്ചപ്പെടുത്തുക എന്നതാണ് ആയുർ വ്വേദ ചികിത്സാ രീതി. അത് മാത്രമല്ല , സമശീതോഷ്ണ കാലാവസ്ഥയും ഔഷധ സസ്യങ്ങളുടെ ലഭ്യതയും ജൂണ്‍ മുതല്‍ നവംബര്‍ വരെ നീളുന്ന മഴക്കാലവും കൊണ്ട് സമ്പന്നമായ കേരളത്തിൽ,   ആയുര്‍വേദ ചികിത്സ ഏറ്റവും അനുയോജ്യമായ  ഒരു ചികിത്സാചര്യയായി   കണ്ടു വരുന്നു. കാരണം, .സമ്പൂര്‍ണമായ സമര്‍പ്പണത്തോടെ ആയുര്‍വേദ ചികിത്സ നടത്തുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം  കേരളമായത് കൊണ്ട് തന്നെയാണ്.കൂടാതെ, വാര്‍ധക്യത്തെ അകറ്റി ശരീര സൗഖ്യം വീണ്ടെടുക്കുന്ന പുന:താരുണ്യ ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായത് മഴക്കാലമാണ്. ഈ സമയം അന്തരീക്ഷം വളരെ ഊഷ്മളവും പൊടിപടലങ്ങളില്ലാത്തതുമായതിനാല്‍ പ്രകൃതിദത്ത എണ്ണകളും മറ്റൗഷധങ്ങളും പരമാവധി ഉള്ളിലേക്ക് പ്രവേശിക്കും വിധം ശരീരദ്വാരങ്ങള്‍ തുറന്നിരിക്കും.അതിനാൽ

Also read:  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി

ഫലപ്രദമായ ചികിത്സ പ്രധാനം ചെയ്യാനും ആയുർവേദത്തിന്   കഴിയുന്നു.
പകർച്ചവ്യാധികളുടെ കൂടി കാലമാണ് മഴക്കാലം .അപ്പോൾ മഴക്കാല രോഗങ്ങളായ ഡെങ്കി പനി , ശ്വാസകോശരോഗങ്ങൾ , അലർജി രോഗങ്ങൾ , സന്ധി വേദന, ആമവാതം തുടങ്ങിയവയുടെ ചികിത്സയ്ക്കും   രോഗപ്രതിരോധശേഷി  കൂടിയേ തീരൂ .ആയുർവ്വേദരീതിയിലുള്ള ഭക്ഷണക്രമങ്ങൾ , ചിട്ടകൾ കൊണ്ട് ഇവയെ പൂർണമായും പ്രതിരോധിച്ചു നിർത്താമെന്നു തെളിയിക്കപ്പെട്ടിട്ടു കഴിഞ്ഞതാണ്

Also read:  വന്ദേഭാരതില്‍ പോസ്റ്റര്‍: സെല്‍ഫി എടുക്കാന്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതാണെന്ന് വി.കെ.ശ്രീകണ്ഠന്‍

കർക്കിടക ചികിത്സയ്‌ മാത്രമായി വരുന്നവരുടെ  എണ്ണം  കൂടി വരുന്നതും  ആയുർവ്വേദത്തിന്‍റെ  പ്രാധാന്യത്തെ ചൂണ്ടി കാണിക്കുന്നു.. ഈ കാലാവസ്ഥയെ  സമ്പൂർണമായി  പ്രതിരോധിച്ചു നിർത്താൻ ആയുർവ്വേദത്തെക്കാൾ   അനുയോജ്യമായ മറ്റൊരു ചികിത്സാ രീതി ഉണ്ടെന്നു തോന്നുന്നില്ല.

മനുഷ്യശരീരത്തിൽ ഒരു  ബിയോളോജിക്കൽ ക്ലോക്ക് ഉണ്ട് .ഇതിൽ സാധാരണയായി  ഏറ്റക്കുറച്ചിൽ ഉണ്ടാകും .രോഗപ്രതിരോധ ശേഷിയിലും ഈ മാറ്റം കണ്ടു വരുന്നു. അതിനാൽ ,ഇവയെല്ലാം മുൻനിർത്തിയാണ് ഒരു  വ്യക്തിയെ ചികിത്സയ്ക്ക് വിധേയമാക്കുന്നത്‌ ..

എങ്ങനെയാണ് ആയുർവ്വേദം മനുഷ്യ ശരീരത്തിന്‍റെ  പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നത്  ?

ആയുര്‍വേദ ചികില്‍സയിലൂടെ ശരീരത്തിലെ സമസ്ത കലകളെയും ശക്തിപ്പെടുത്തി ശരിയായ ആരോഗ്യവും ദീര്‍ഘായുസും നേടിയെടുക്കാം. ആയുര്‍വേദം ഓജസു വര്‍ദ്ധിപ്പിച്ചും സത്വത്തെ മെച്ചപ്പെടുത്തിയും ശരീരത്തി ന്‍റെ പ്രതിരോധ ശേഷി ഉയര്‍ത്തുന്നു. ഔഷധ ലേപനങ്ങളും വിവിധതരം എണ്ണകളും ചൂര്‍ണങ്ങളും ഉപയോഗിച്ചുള്ള സര്‍വ്വാംഗം തിരുമ്മലിനും ഉഴിച്ചിലിനും പുറമെ ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും ആവിപിടുത്തവും എണ്ണ തേച്ചുള്ള കുളിയും ചികിത്സാവിധികളില്‍പ്പെടുന്നു.

ശരീരകോശങ്ങളുടെ നാശത്തെ ചെറുത്തും പ്രതിരോധ ശേഷി വളര്‍ത്തിയുമുള്ള കായകല്‍പ ചികിത്സ വാര്‍ധക്യത്തെ തടഞ്ഞു നിര്‍ത്തുന്ന സുപ്രധാന ചികിത്സയാണ്. സമഗ്രമായ ശരീര സംരക്ഷണ വിധികള്‍ക്കൊപ്പം ഇതില്‍ ചില രസായനങ്ങളുടെ സേവിക്കലും ഉള്‍പ്പെടുന്നു.

Also read:  ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

ശാരീരിക അശുദ്ധികളെ പൂര്‍ണമായും ഒഴിവാക്കുന്ന ആവികൊള്ളല്‍ ത്വക്കിന്‍റെ നിറവും മിനുസവും വര്‍ധിപ്പിക്കുമെന്നു മാത്രമല്ല വാതസംബന്ധമായ പല രോഗങ്ങള്‍ക്കും, വിശേഷിച്ച് വേദനയ്ക്ക്, ശമനമുണ്ടാക്കുന്നു. എല്ലാ ദിവസവും പത്തു മുതല്‍ ഇരുപതു മിനുട്ടു വരെ ശരീരം മുഴുവന്‍ ഔഷധ ചെടികളിട്ടു തിളപ്പിച്ച വെള്ളത്തിന്‍റെ ആവി കൊള്ളിക്കുന്നു. ഇതേ തുടര്‍ന്ന്,  എണ്ണകളും ചൂര്‍ണ്ണങ്ങളുമുപയോഗിച്ച് ശരീരമാസകലം തിരുമ്മുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും പേശികളുടെ സൗഖ്യത്തിനും ഇത് സഹായിക്കും. ചൂര്‍ണ്ണങ്ങളും എണ്ണകളും ഉപയോഗിച്ചുള്ള ഉഴിച്ചിലുകള്‍, ആയുര്‍വേദ വിധിയനുസരിച്ച് സസ്യനീരുകള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം എന്നിവ ഈ ചികിത്സയുടെ ഭാഗമാണ്.
മാത്രമല്ല , സൗന്ദര്യ സംരക്ഷണത്തിലും ആയുർവേദത്തിന് ഒരുപാട് പ്രാധാന്യമുണ്ട്.
ഔഷധസസ്യങ്ങളുപയോഗിച്ച് തയ്യാറാക്കിയ മുഖലേപനം, ഉഴിച്ചില്‍, ഔഷധ ചായ എന്നിവ ശരീരസൗന്ദര്യവും നിറവും വര്‍ധിപ്പിക്കുന്നു.ധ്യാനവും യോഗയും, അഹംബോധത്തെ ഇല്ലാതാക്കാനുള്ള മാനസിക ശാരീരിക വ്യായാമങ്ങളാണിവ. ഏകാഗ്രത വര്‍ധിപ്പിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്തി മാനസികവും ശാരീരികവുമായ ഓജസ്സ് വർധിപ്പിക്കാനും ആയുർവേദത്തിന് കഴിയുന്നു.

മഴക്കാലത്തു കഴിക്കാവുന്ന ഭക്ഷണ ക്രമങ്ങൾ ?

വേഗം ദഹനം നടക്കുന്ന ഭക്ഷണമാണ് ഈ സമയത്തു കഴിക്കേണ്ടത്.  . പച്ചക്കറികൾ , പ്രത്യേകിച്ച് ഇലക്കറികൾ , കഴിക്കാം. എണ്ണ  കഴിവതും ഒഴിവാക്കുക .. വഴുതനങ്ങ ഈ സമയത്തു കഴിക്കുന്നത് നന്നല്ല. കൂടാതെ,  കൂടുതൽ പുളിയുള്ള കറികളും തൈരും  കഴിവതും ഒഴിവാക്കുക . മധുരവും ഒഴിവാക്കുന്നത് നല്ലതാണ്.