തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന വൈദുതി വകുപ്പു മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മന്ത്രി ആഹാരം കഴിക്കുകയും മുറിയ്ക്കുള്ളിൽ . നടക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന മെഡിക്കൽ ബോർഡ് മന്ത്രിയെ ഐസിയുവിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.