English हिंदी

Blog

a

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌ സഹതാപമേയുള്ളൂവെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു.

Also read:  ഭാരത് പെട്രോളിയം സ്വയം പിരിഞ്ഞുപോകൽ പദ്ധതിയ്ക്ക് തുടക്കമിടുന്നു

കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും കടകംപള്ളി പറഞ്ഞു. .

കഴിഞ്ഞ 30നാണ്‌ നാണ്‌ കേന്ദ്ര ഗവർമെൻറിന്റെ ഇളവുകൾ അനുവദിക്കുന്ന പട്ടികയിൽ ആരാധനാലയങ്ങളും മറ്റ്‌ മതസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകിയത്‌. തുടർന്ന്‌ നാലിന്‌ വിവിധ മതമേലധ്യക്ഷൻമാരും ദേവസ്വേേമധാവികളും തന്ത്രി പ്രമുഖരും മറ്റുമായി ചർച്ച നടത്തി. എൻഎ‌സ്‌എസ്‌ , എസ്‌എൻഡിപി നേതാക്കളേയും ചർച്ചയിലേക്ക്‌ ക്ഷണിച്ചിരിരുന്നു. ആരാധനാലയങ്ങൾ തുറ്ന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്രം നാലിന്‌ നൽകിയിരുന്നു. ഇതും പരിഗണിച്ചാണ്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്‌.

Also read:  അങ്കമാലിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നില ഗുരുതരം

ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നുംകടകംപള്ളി പ്രതികരിച്ചു. ക്ഷേത്രങ്ങൾ തുറക്കുന്നതിൽ വി മുരളീധരൻ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത് ഇന്ക്ഷോണ്‌. ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വി മുരളീധരന്റെ ആരോപണം.