കൊച്ചി: ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മണിക്കൂർ വാടകയ്ക്കു ലഭ്യമാകുന്ന ഇൻട്രാസിറ്റി സർവീസ് ഊബർ കൊച്ചി ഉൾപ്പെടെ 17 നഗരങ്ങളിൽ ആരംഭിച്ചു. യാത്രക്കാരന് മണിക്കൂറുകളോളം കാർ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് നിർത്തുകയും ചെയ്യാം.
പുതിയ സേവനത്തിലൂടെ യാത്രക്കരന് മണിക്കൂറിൽ 10 കിലോമീറ്റർ പാക്കേജിന് 189 രൂപ നിരക്കിൽ കാർ ലഭിക്കും. ഒന്നിലധികം യാത്രകൾ ബുക്ക് ചെയ്യാതെ തന്നെ എവിടെയും പോകാനോ തിരികെ വരാനോ കഴിയും. 12 മണിക്കൂർ വരെ വിവിധ സമയക്രമത്തിൽ പാക്കേജ് തിരഞ്ഞെടുക്കാം.
കോവിഡിന് ശേഷം നഗരങ്ങൾ ചലിച്ച് തുടങ്ങിയതോടെ യാത്രക്കാർക്ക് ഊബർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പലയിടങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് പോകേണ്ടവർക്ക് മണിക്കൂർ വാടക നൽകിയാൽ മതി. പല ആവശ്യങ്ങൾക്ക് ഊബറിനെ മണിക്കൂറുകളോളം നിലനിർത്താനുള്ള സൗകര്യം നൽകുമെന്ന് യൂബർ ഇന്ത്യ മേധാവി പ്രഭ്ജീത് സിംഗ് പറഞ്ഞു.
കൊച്ചിക്ക് പുറമെ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ജയ്പൂർ, പൂനെ, അഹമ്മദാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ, ലുധിയാന, ചണ്ഡീഗഢ്, ലക്‌നൗ, ഗോഹട്ടി, കാൺപൂർ, ഭോപാൽ തുടങ്ങി 17 നഗരങ്ങളിൽ സേവനം ലഭിക്കും.