മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാൻ കോൺട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവർക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈൻ സംവിധാനം ഒരുക്കുക. നിലവിൽ ഇങ്ങനെ എത്തുന്നവരെ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയ ശേഷം മടങ്ങിപ്പോകുന്ന ട്രെയിനുകളിൽ കയറ്റി വിടുന്ന സ്ഥിതിയാണ്. അവരെ ഇങ്ങനെ തിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തൊഴിലെടുക്കുന്നതിന് അവസരം നൽകാൻ ജില്ലാതലത്തിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു..