പ്രളയവും പലവിധ ദുരിതങ്ങളുമുണ്ടായിട്ടും
30 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ വരികയും,
കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം 46000 കോടിയോളം രൂപയുടെ (നാല്പത്തിയാറായിരം ) വരുമാനമുണ്ടാക്കുകയും ചെയ്ത ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ലോക് ഡൗൺ കാലത്ത് ഒരാനുകൂല്യവും കിട്ടാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മോട്ടോർ ബോട്ടുകൾ സെക്രട്ടേറിയേറ്റിനു മുന്നിൽ
നിരത്തി അതിനു മുകളിൽ കയറി പ്രതിഷേധിച്ചു.
കേരളത്തിനെ ലോകത്തിൻ്റെ
മുന്നിൽ അടയാളപ്പെടുത്തുന്ന
ടൂറിസം മേഖലയെ ആശ്രയിച്ച്
നേരിട്ടു്പതിനഞ്ചു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ
ദുരിതങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്നും, ടൂറിസം ബോട്ട്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുക,
കരയിലിരുന്ന് തുരുമ്പെടുത്ത ബോട്ടുകളും, നിർത്തിയിട്ടവയും നന്നാക്കാനുൾപ്പടെ സർക്കാർ തൊഴിലാളികൾക്ക് പ്രത്യേക സഹായമനുവദിക്കുക,
കോവിഡ് കാല അനുകുല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള
ടൂറിസം തൊഴിലാളികളുടെ സമരം
ന്യായമാണെന്നും, ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ സർക്കാർ
മുന്തിയ പരിഗണന നൽകണമെന്നും സെക്രട്ടേറിയേറ്റു പടിക്കൽ നടന്ന
പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളാ ടൂറിസം വർക്കേഴ്സ് ആൻഡ് ബോട്ട് ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന പ്രസിഡൻ്റ് വി.ആർ.പ്രതാപൻ
അദ്ധ്യക്ഷത വഹിച്ചു.
ടൂറിസം മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ബോട്ടു തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുക,
ലോക് സൗൺ കാല കോവിഡ് ആനുകൂല്യം അനുവദിക്കുക,
ബോട്ടുകൾ നവീകരിക്കാൻ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന സംസ്ഥാന തല സമരത്തിൽ യൂണിയൻ നേതാക്കളായ വി.ഭുവനേന്ദ്രൻ നായർ, അനിൽ ജസ്റ്റിസ്, സെൽവരാജ്,
ജോയൽ ഡാനിയൽ,
ആർ.എസ്.വിമൽ കുമാർ, പുത്തൻപള്ളി നിസ്സാർ, സനൽ കുമാർ, കരകുളം ശശി, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.