വാഷിംഗ്ടൺ ഡിസി:
കറുത്ത വംശജൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല. രാജ്യവ്യാപക പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും അക്രമങ്ങളിലും കലാശിക്കുന്നു.
ന്യൂയോർക്ക്, അറ്റ്ലാന്റ പോർട്ട് ലാൻഡ് എന്നിവിടങ്ങളിൽ അക്രമങ്ങളുഉണ്ടായി.
ഇതിനിടെ ഫ്ലോയ്ഡ്ന്റെ മരണത്തിനു ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരൻ ഡെറക് ഷോവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോയിഡിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സംഭവിച്ചത് ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപൊളിസ് നഗരത്തിൽ വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ചു കസ്റ്റഡിയിലെടുത്ത ഫ്ലോയിഡിനെ വെള്ളക്കാരനായ പോലീസുകാരൻ ഡെറക് ഷോവിൻ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
കയ്യാമം വെച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ലോയിഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തി ഇരിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ കറുത്ത വംശജർ നേരിടുന്ന വിവേചനത്തിനെതിരെ പ്രതിഷേധം കത്തി പടരുകയാണ്.
ഫ്ലോയ്ഡ് അവസാനം പറഞ്ഞ ‘എനിക്ക് ശ്വാസം മുട്ടുന്നു ‘എന്ന വാക്കുകൾ ഉയർത്തിയാണ് പ്രതിഷേധം.
മിനിയാ പോളിസ്, സെന്റ് പോൾ നഗരങ്ങളിൽ വെള്ളി, ശനി രാത്ര കർഫ്യു പ്രഖ്യാപിച്ചിട്ടും പ്രതിഷേധങ്ങൾ ഉണ്ടായി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്ക പെട്ടു. അക്രമികൾ കടകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.