ഇന്നത്തെ ലോകത്തിനു
യഥാർഥത്തിൽ , പ്രണയമോ അതോ കരുണയോ വേണ്ടത് ?
പ്രണയത്തെക്കാൾ ആവശ്യം കരുണ തന്നെയെന്നു
നമുക്കറിയാം.കാരണം , കരുണ തന്നെ മൂല്യം അർഹിക്കുന്നു
,പ്രണയത്തേക്കാൾ …
കരുണ നഷ്ട്ടപ്പെട്ട ഒരു ലോകത്തിൻറെ ദാരുണമായ
ദുരന്തകാഴ്ചയാണ് നമുക്കിന്നു കാണാൻ കഴിയുന്നത്
..അക്രമാസക്തവും സംഹാരരുദ്രവുമായ ഒരു സമൂഹത്തിൽ
കരുണയ്ക്കോ നിസ്വാർത്ഥ സ്നേഹത്തിനോ എന്ത്
സ്ഥാനമാണുള്ളത്? സ്വാർത്ഥമോഹികളായ മനുഷ്യരുടെ
കാടത്തം മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യരാശിക്കു മുന്നിൽ
തലക്കുമ്പിട്ട് നിൽക്കാനേ നമുക്കാവൂ…
ഈ ദാരുണമായ അവസ്ഥക്ക് മാറ്റം വരണമെന്നുണ്ടെങ്കിൽ നമുടെ
രുചികളും വീക്ഷണങ്ങളും ജീവിതരീതികളും എല്ലാം മാറിയെ
പറ്റൂ …
അതിനാൽ ഈ ദിനം മൂല്യവികാരങ്ങൾക്കുളള ദിനമാക്കി നമുക്ക്
മാറ്റാം…ഇവിടെ നിന്ന് തുടങ്ങട്ടെ നമുടെ മാറ്റത്തിൻറെ
അലയൊലികൾ ….കരുണയും നിസ്വാർത്ഥ സ്നേഹവും
ഇടകലർന്ന ഒരു മൂല്യാധിഷ്ട സമൂഹത്തിലേക്കു നമുടെ മനസും
ശരീരവും വളരാൻ , ഈ ദിനത്തിൽ , നമുക്ക് കനിഞ്ഞു ശ്രമിക്കം …
സമൂഹത്തിൽ പല പല ഘട്ടങ്ങളിലായി പല പല തലത്തിൽ
കണ്ടുമുട്ടിയ ആളുകളുണ്ട്..ജീവിതം തുടങ്ങും മുന്നേ ജീവിതം
അവസാനിപ്പിക്കേണ്ടി വന്നവർ ..ജീവിതം പാതിതുടങ്ങി
ഇടയിൽ വെച്ച് നഷ്ട്ടപ്പെട്ടവർ..ജീവിതത്തെ മുഖാമുഖം കണ്ടു
പകച്ചു നോക്കിനിൽക്കേണ്ടി വന്നവർ ….
തലയ്ക്കു കീഴുഭാഗം തളര്ന്നു കണ്ടെത്തിയ അജിത്..അതെ
അവസ്ഥയിൽ തന്നെയുള്ള ലീന.. ഇസ്മൈൽ …അങ്ങിനെ എത്രെ
പേർ …അവർക്കാർക്കും സഹായഹസ്തങ്ങൾ നീട്ടാനോ
കാരുണ്യത്തോടെ സാന്ത്വ നിപ്പിക്കാനോ ആരുമില്ല…ആർക്കും
വേണ്ടാതെ , ആരാലും
ഉപേക്ഷിക്കപ്പെട്ടവർ…ഇവരോരോരുത്തരെയും
കണ്ടെത്തുമ്പോൾ , സാന്ത്വനം നൽകുമ്പോൾ,
ഇവരോരോരുത്തരെയും എൻറെ വേണ്ടപ്പെട്ടവരായി
മാറ്റുമ്പോൾ , ഞാനും സ്വയം മാറുകയായിരുന്നു..ഈശ്വരൻറെ
കരുണാകടാക്ഷം എന്നിൽ വർഷിക്കുന്നുവെന്നു സ്വയം
ബോധ്യപ്പെട്ട്, എന്നിൽ പ്രവഹിക്കുന്ന ശക്തി യുടെ ചൈതന്യം
തിരിച്ചറിഞ്ഞ് , …കൂടുതൽ കൂടുതൽ കർമനിരതനാക്കാൻ ,
സ്വയം പ്രാപ്തനാക്കാൻ ഞാൻ എന്നെ പ്രാർത്ഥനയിലേക്ക്
.നയിക്കുകയായിരുന്നു ..കർമം തന്നെ പ്രാർത്ഥനയാക്കി …. കർമം
തന്നെ സാന്ത്വനമാക്കി ….എല്ലാം ഒന്നാണെന്ന സ്വയം ബോധത്താൽ
ജീവിതം കാരുണ്യമാക്കി , കൂടുതൽ മനോഹരമാക്കി ..
ഇന്ന് , ഇവരോരോരുത്തരും ജീവിതത്തെ സ്നേഹിക്കാൻ
തുടങ്ങിയിരിക്കുന്നു…ജീവിതത്തെ നേരിടാൻ
പ്രാപ്തരായിരിക്കുന്നു..ഇവരിലൂടെ ഞാനും ജീവിതത്തെ
പ്രണയിക്കുന്നു…
കരുണയുടെ , നന്മ തിരിച്ചറിയുമ്പോൾ , ജീവിതത്തെ കൂടുതൽ
ഭംഗിയായി കാണാൻ കഴിയുന്നു…
എത്രെ സുന്ദരമാണത് ….എത്രെ സുന്ദരമായ തിരിച്ചറിവാണത്
…നമ്മളാൽ , നമ്മിലൂടെ . ഒരു മനുഷ്യായുസിൽ വെളിച്ചം
വിതറുക എന്നത്…ഒരു ജീവിതം തിരിച്ചു പിടിക്കുക
എന്നത്…ഒരു ജീവിതം പ്രസന്നമാകുക എന്നത്…
ഫാ വെളിച്ചത്തിൻറെ പൂമുഖങ്ങൾ വിരിയുന്ന ഒരു ലോകം
സ്വപ്നം കാണുന്നവരെ ……
ആ സ്വപ്നങ്ങൾക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്നവരെ….