കൊച്ചി: യൂത്ത് ആക്‌സറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് നാല് പാളികളുള്ള, ശ്വസിക്കാൻ എളുപ്പമുളള സൂപ്പർ ഷീൽഡ് മാസ്‌ക്കുകൾ പുറത്തിറക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമാണ് പുതിയ മാസ്‌കുകൾ.
മാസ്‌ക്കുകളുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് കുറഞ്ഞ വിലയിൽ മാസ്‌കുകൾ അവതരിപ്പിക്കുന്നതെന്ന് ടൈറ്റൻ ലിമിറ്റഡ് ഫ്രാഗ്രൻസ് ആൻഡ് ആക്‌സസറീസ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനീഷ് ഗുപ്ത പറഞ്ഞു.
മൂന്നു നിറങ്ങളിൽ ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകൾ വിപണിയിലെത്തും. ശ്വസിക്കാവുന്ന ഫേബ്രിക്, സൗകര്യപ്രദമായ സോഫ്റ്റ് ഇലാസ്റ്റിക് ലൂപ്, വീണ്ടും കഴുകി 30 ദിവസം വരെ ഉപയോഗിക്കാം, സ്രവങ്ങളിൽനിന്നും ബാക്ടീരിയകളിൽനിന്നും സംരക്ഷണം, സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന ഫിനിഷ് എന്നിവയാണ് മാസ്‌ക്കുകളുടെ പ്രത്യേകത.
പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മാസ്‌ക്കുകൾ ലഭിക്കും. വേൾഡ് ഓഫ് ടൈറ്റൻ, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ലഭിക്കും. സൂപ്പർ ഷീൽഡ് ഫേയ്‌സ് മാസ്‌കുകൾക്ക് 200 രൂപയാണ് വില.