Web Desk
ലോക പ്രശസ്ത ഏഴുത്തുകാരൻ പാലൊ കൊയ്‌ലോയുടെ മനം കവർന്നിരിക്കുകയാണ് കൊച്ചിയിലെ ഒരു ബുക്ക് ഷോപ് . തന്‍റെ സ്വന്തം രചനയായ ദി ആൽക്കെമിറ്റ് എന്ന പുസ്‌തകത്തിന്‍റെ പടുകൂറ്റൻ ഡിസ്പ്ലേ ചെയ്തിരിക്കുന്ന കൊച്ചിയിലെ ഒരു പുസ്തകശാലയുടെ ചിത്രമാണ് അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയും , ഇൻസ്റ്റാഗ്രാമിലൂടെയും പങ്കു വെച്ചിരിക്കുന്നത് . ഈ ഫോട്ടോയും വാർത്തയും ഇപ്പോൾ ലോകമെങ്ങും തരംഗമായിരിക്കുകയാണ്. പൗലൊ കൊയ്‌ലോയുടെ ലക്ഷക്കണക്കിന് ആരാധകർ നിമിഷ നേരം കൊണ്ടാണ് ഈ വാർത്തയൊട് പ്രതികരിച്ചത്. ലൈക്കുകളും , ഷെയറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കൊച്ചിയിലെ ഈ കെട്ടിടം.
ആലുവ പെരുമ്പാവൂർ റൂട്ടിൽ എസ്‍.പി ഓഫീസിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പുസ്തകശാല അടുത്ത മാസം ജൂലൈ 7 ന് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ് . ആല്‍ക്കമെസ്റ്റിന് പുറമെ ആടുജീവിതം ,ഹാരി പോർട്ടര്‍ ,മോബിഡിക്ക് എന്നീ പുസ്തകങ്ങളുടെ രൂപങ്ങളാണ് കെട്ടിടത്തിലുള്ളത് . എറണാകുളം ചൂണ്ടി സ്വദേശിയും കെ എസ് ഇബിയിലെ ഉദ്യോഗസ്ഥാനുമായിരുന്ന അജികുമാറും , സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥയുമായിരുന്ന ഭാര്യ മഞ്ജുവും തങ്ങളുടെ ജോലി രാജിവച്ചതിന് ശേഷമാണ് ഈ പുസ്ടകശാല ഇപ്പോള്‍ ആരംഭിക്കാനൊരുങ്ങുന്നത്.
മലയാളത്തിലേക്കു മൊഴിമാറ്റിയ സ്വന്തം നോവലുകളുടെ ബുക്ക് ഷെല്‍ഫ് പങ്കുവെച്ചുകൊണ്ട് പൗലോ കൊയ്ലോയുടെ മലയാള സ്‌നേഹം നേരത്തേയും കണ്ടിട്ടുണ്ട്. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ തന്നെയാണ് പൗലോ കൊയ്‌ലോ സ്വന്തം പുസ്തകങ്ങളുടെ ചിത്രം പങ്കുവെച്ചത്. മലയാളികളായ ആരാധകര്‍ ഈ ട്വിറ്റിനെ ആവേശത്തോടെ സ്വീകരിച്ച് പങ്കിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.
സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെയും കേരളത്തിലെ ആരാധകരെ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ‘ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയ്ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
മലയാളി വായനാസമൂഹം എക്കാലത്തും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. മാര്‍ക്കേസുപോലെ മലയാളിയായ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ.
സ്പാനിഷ് ഭാഷയിലിറങ്ങുന്ന അദ്ദേഹത്തിന്‍റെ പുതിയ നോവലുകള്‍ ഇംഗ്ലീഷ് പരിഭാഷകള്‍ക്ക് മുമ്പ് മലയാളത്തിലാണ് ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുന്നത്. ഡി സി ബുക്‌സാണ് അദ്ദേഹത്തിന്റെ എല്ലാ നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
https://t.co/n9rVzTGEye